1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2020

സ്വന്തം ലേഖകൻ: ബി​സി​ന​സ്​ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ പാ​പ്പ​രാ​ക്ക​ൽ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​തു. ഇ​തു​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​റ​ത്തി​റ​ക്കി. യു.​എ.​ഇ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ താ​ങ്ങി​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. മ​ഹാ​മാ​രി​യു​ടെ​യും ദു​ര​ന്ത​ങ്ങ​ളു​ടെ​യും സ​മ​യ​ങ്ങ​ളി​ൽ സം​രം​ഭ​ക​ർ​ക്ക്​ ഇ​ള​വ്​ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​പ്പ​ര​ത്ത നി​യ​മ​ത്തി​െൻറ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ വാ​യ്​​പ ന​ൽ​കി​യ​വ​രും സം​രം​ഭ​ക​രു​മാ​യി ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ഇ​തി​നാ​യി പ​ര​സ്​​പ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താം.

അ​ല്ലെ​ങ്കി​ൽ ഗ്രേ​സ്​ പി​രീ​ഡ്​ അ​നു​വ​ദി​ക്കു​ക​യോ 12 മാ​സ​ത്തി​നു​ള്ളി​ൽ ക​ടം തീ​ർ​ക്കു​ന്ന രീ​തി​യി​ൽ ഒ​ത്തു​തീ​ർ​പ്പ്​ ന​ട​ത്തു​ക​യോ ചെ​യ്യാം. ഇ​ള​വ്​ ന​ൽ​കു​ന്ന​തി​നൊ​പ്പം വാ​യ്​​പ ന​ൽ​കി​യ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഫ​ണ്ട്​ അ​നു​വ​ദി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന്​ സാ​മ്പ​ത്തി​ക പ്ര​യാ​സം ഒ​ഴി​വാ​ക്കാ​നും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്കും പി​ന്തു​ണ ന​ൽ​കാ​നു​മാ​ണ്​ ല​ക്ഷ്യം.

ക​ട​ങ്ങ​ൾ വീ​ട്ടാ​നും ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും ല​ക്ഷ്യ​മി​ട്ട്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. ക​ട​ക്കെ​ണി​യി​ൽ​പെ​ട്ട​വ​ർ​ക്ക്​ നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ​നി​ന്ന്​ മോ​ച​നം ല​ഭി​ക്കു​ന്ന​താ​യി​രു​ന്നു നി​യ​മം. ചെ​ക്ക്​ മ​ട​ങ്ങി​യ കേ​സു​ക​ളി​ൽ ബാ​ങ്ക്​ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കും. പാ​പ്പ​രാ​യ​വ​ർ​ക്ക്​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ബാ​ങ്കി​ൽ​നി​ന്ന്​ സ​ഹാ​യം തേ​ടാം. അ​തേ​സ​മ​യം, നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്​​താ​ൽ ര​ണ്ടു​വ​ർ​ഷം ത​ട​വും​ ര​ണ്ടു​ ല​ക്ഷം ദി​ർ​ഹം പി​ഴ​യും അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.