1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2021

സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക്​ അനിശ്ചിതമായി നീളുന്നതോടെ യു.എ.ഇയിലെത്താൻ ബദൽ വഴി തേടി പ്രവാസികൾ. അടുത്ത ദിവസങ്ങളിലായി കൂടുതൽ ചെറുവിമാനങ്ങൾ ദുബൈയിലേക്ക്​ എത്തും. അർമീനിയ വഴി യു.എ.ഇയിലേക്കുള്ള പാക്കേജുകളും ഉടൻ തുടങ്ങും.യു.എ.ഇയിലേക്ക് ചാർട്ടർ ചെയ്ത് വരുന്ന വിമാനങ്ങളിൽ എത്താവുന്നവരുടെ പരമാവധി എണ്ണം എട്ടായി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 13 പേർ വരെ ചെറുവിമാനത്തിൽ എത്തിയിരുന്നു.

ഇതിനു​ ശേഷമാണ്​ എട്ടു​ പേരായി നിജപ്പെടുത്തി അധികൃതർ ഉത്തരവിറക്കിയത്​. എട്ടു പേരുമായി വരുന്ന ആദ്യ വിമാനം ഇന്ന്​ കൊച്ചിയിൽനിന്ന് പുറപ്പെടും. ദുബൈ അൽമക്തൂം വിമാനത്താവളത്തിലാണ്​ ഇറങ്ങുന്നത്​. രാവിലെ 7.15നാണ് മൂന്നു വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാരുമായി c680 വിമാനം കൊച്ചിയിൽനിന്ന് പുറപ്പെടുന്നത്. കൊച്ചിയിൽനിന്ന് ഈ മാസം 23നും ഈ വിമാനം എട്ടു പേരുമായി സർവിസ് നടത്തുന്നുണ്ട്​.

മറ്റന്നാൾ മുംബൈയിൽനിന്നും അടുത്ത ദിവസങ്ങളിൽ ഡൽഹിയിൽനിന്നും സമാനമായ സർവിസുണ്ടാകും. 20,500 ദിർഹം മുതലാണ്​ നിരക്ക്​.അർമീനിയയിൽ നിന്നുള്ളവർക്ക്​ യു.എ.ഇയിലേക്ക്​ യാത്രവിലക്കില്ലാത്തതിനാൽ 22 മുതൽ ഈ വഴിയുള്ള പാക്കേജും തുടങ്ങുന്നുണ്ട്​. അർമീനിയയിൽ 14 ദിവസത്തെ ക്വാറൻറീനും പി.സി.ആർ പരിശോധനയും ഉൾപ്പെടെയാണ്​ പാക്കേജ്​. 5000- 6000 ദിർഹമാണ് ടിക്കറ്റ് ഉൾപ്പെടെ നിരക്ക്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.