1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

സ്വന്തം ലേഖകന്‍

തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ ക്നാനായ മക്കള്‍ ഒത്തു ചേര്‍ന്നപ്പോള്‍ നടവിളികളാല്‍ മുഖരിതമായ
മാല്‍വെന്‍ മലനിരകള്‍ ക്നാനായക്കടലായി മാറി.സമുദായ സ്നേഹത്തിന്‍റെയും ഐക്യത്തിന്റെയും നേര്‍ക്കാഴ്ചയായി മാറിയ അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ യു കെ കെ സി എ യുടെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ കുറിക്കേണ്ട ചരിത്ര സംഭവമായി മാറി

മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയ്ക്കു ശേഷമായിരുന്നു യു.കെ മലയാളികള്‍ കാത്തിരുന്ന വര്‍ണ്ണാഭമായ റാലിയുടെ തുടക്കം. പിതാവിനൊപ്പം ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളിയും UKKCA നേതാക്കളും റാലിയില്‍ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്തു..

47 -ല്‍പ്പരം യൂണിറ്റുകളില്‍നിന്നുള്ള അയ്യായിരത്തോളം അംഗങ്ങള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ റാലി, വിശ്വാസികളുടെ ഐക്യം വിളിച്ചോതിയതിനൊപ്പം കേരളീയ കലകളുടെയും മലയാളത്തനിമയുടേയും സമന്യയിപ്പിക്കുക കൂടിയായിരുന്നു.
ജീവന്‍ തുടിക്കുന്ന ആനയും ഒഴുകുന്ന കപ്പലുമൊക്കെയായി എത്തിയ ബിര്‍മിംഹാം യൂണിറ്റ് അമ്പതുപേരില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച യൂണിറ്റുകളുടെ മത്സരത്തില്‍ ഒന്നാമതെത്തി. മാഞ്ചെസ്റര്‍ രണ്ടാം സ്ഥാനവും ബ്ളാക്ക്പൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റാലിക്ക് ശേഷം നടന്ന കലാപരിപാടികള്‍ക്ക് എഴുപത്തിയെട്ടു കലാകാരമാര്‍ പങ്കെടുത്ത സ്വാഗത ഡാന്‍സോടെയാണ് തുടക്കം കുറിച്ചത്. പ്രശസ്ത നര്‍ത്തകനായ കലാഭവന്‍ നൈസിന്റെ കോറിയോഗ്രാഫിയില്‍ ഒരുക്കിയ 8 മിനിട്ടിലധികം ദൈര്‍ഘ്യമുള്ള വെല്‍ക്കം ഡാന്‍സ് ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. ഷാജി ചരമേല്‍ എഴുതിയ ഗാനം ആലപിച്ചത് വില്‍സണ്‍ പിറവവും സംഘവുമാണ്.തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ ക്നാനായ സമുദായത്തിന്‍റെ അച്ചടക്കവും ചിട്ടയായ പരിശീലനവും കലാരംഗത്തും പ്രതിഫലിപ്പിക്കുന്നതായിരുന്നു.രാത്രി ഒന്‍പതു മണിയോടെ 11 മത് യു.കെ.കെ.സി.എ സമ്മേളനത്തിന് കൊടിയിറങ്ങിയപ്പോള്‍ സംഘടനാ പാടവം തെളിയിച്ച UKKCA നേതാക്കള്‍ക്കും നേതൃത്വത്തിനൊപ്പം സമുദായ ഐക്യം എന്ന ഒരേ വികാരം മനസിലേറ്റി അണിനിരക്കുന്ന ഓരോ ക്നാനായ മക്കള്‍ക്കും അഭിമാനത്തിന്‍റെ മണിക്കൂറുകള്‍ ആണ് സമ്മാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.