1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011

സ്റ്റെനി ജോണ്‍

യുകെയിലെ ക്ലാനായക്കാരുടെ വക്താക്കളെന്നും രക്ഷകരെന്നും അവകാശപ്പെട്ട് ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ ഏതാനും പേര്‍ നടത്തുന്ന ഗൂഡനീക്കങ്ങള്‍ ശക്തിപ്പെടുത്തിയതായി സൂചന ലഭിച്ചു. വളരെ സൌഹാര്‍ദപൂര്‍വ്വം ജീവിതം നയിക്കുന്ന സമൂഹങ്ങളില്‍ ക്ലാനായ വിരുദ്ധ വികാരങ്ങള്‍ സൃഷ്ടിക്കുന്നതിനും ക്ലാനായക്കാരെ തമ്മിലടിപ്പിക്കുന്നതിനുമാണ് ഇത് ഇടയാക്കുന്നതെന്ന് ഇവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

UKKCA എന്നാ പ്രബലമായ സംഘടനയെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ കുറയുന്ന സമയത്ത് ജനങ്ങളിലേക്ക് ഇട്ട് കൊടുത്ത് ഒരു സമൂഹത്തില്‍ ജീവിക്കുന്ന സാധാരണക്കാരെ തമ്മിലടിപ്പിക്കുന്ന ബിസിനസ് തന്ത്രം നാമെല്ലാം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട സമയം അതിക്രമിച്ച് പോയിരിക്കുന്നു. UKKCA യുടെ മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളും വിവാദങ്ങളും അറിഞ്ഞത് കൊണ്ടാണ് ഇതെഴുതുന്നത്.

കുറച്ചു നാളുകളായി UKKCA എന്ന സംഘടന ഒരു കോട്ടയം ഗ്രാമ ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വളരെ എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. മറ്റുള്ളവരെ വെല്ലുവിളിച്ചും പ്രകോപിപ്പിച്ചും മുന്നോട്ടു പോകുന്ന ഇവര്‍ ക്ലാനായക്കാരില്‍ മാത്രമല്ല സമൂഹത്തില്‍ ഒന്നടങ്കം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനു ഒരു ഓണ്‍ലൈന്‍ പത്രവും രംഗത്തുണ്ട്. ഇവരുടെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ന്യൂ കാസിലിലാണ്. അവിടത്തെ മലയാളി സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുകയും ക്ലാനായ യൂണിറ്റിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു.

ഈ ലോബി യോര്‍ക്ക്‌ഷെയര്‍ യൂണിറ്റിനെ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ പുകച്ചുരുളുകള്‍ വമിക്കാന്‍ തയ്യാറായി ഇരിക്കുകയാണിപ്പോള്‍. മാഞ്ചസ്റ്ററില്‍ വിഘടന വാദമുണ്ടാക്കി ഇതിന്റെ പിന്നില്‍ പ്രവര്ത്തിക്കുന്നതാര്? മികച്ച സംഘാടകന്‍ എന്ന് പത്രങ്ങളെക്കൊണ്ട് എഴുതിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ മാന്യത കളയാതെ സൂക്ഷിക്കുക.

കള്ളവോട്ട് നടന്നെന്നും മുന്‍ പ്രസിഡണ്ട് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിച്ചെന്നും വിളിച്ചു പറയുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക, അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നപോലെ പെരുമാറാതെ മറ്റുള്ളവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കാതെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് പിന്മാറി ഈ കള്ളക്കളിയില്‍ എനിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ എത്ര മാന്യതയുണ്ടായിരുന്നു.

കേവലം ഒരു യൂണിറ്റിന്റെ തിരഞ്ഞെടുപ്പില്‍ ഇതാണ് അങ്കമെങ്കില്‍ ആസന്നമായിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത്? ആവശ്യത്തിന് പബ്ലിസിറ്റി കിട്ടിയതിനു ശേഷം ‘തനിക്കു ശേഷം പ്രളയം’ എന്ന രീതിയില്‍ സംഘടനാ തലപ്പത്തിരിക്കുന്നവര്‍ പ്രവര്ത്തിക്കാതെ സാമുദായിക ഐക്യത്തില്‍ നയിക്കുകയും സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തികള്‍ ചെയ്യുവാനും കടമയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.