1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2012

പ്രത്യേക ലേഖകന്‍

യുക്മ എന്ന ജനകീയ പ്രസ്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെട്ട് ഒട്ടിക്കുടാന്‍ ശ്രമിച്ച് നടക്കാതെ പോകുകയും താന്‍ കുത്തിത്തിരുകിയ കഴിഞ്ഞ കാല നേതാക്കള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോകുകയും ചെയ്തതോടെ യുക്മയില്‍ ഒന്ന് വിരലെങ്കിലും ഓടിക്കുക എന്ന മോഹ സാഫല്യത്തിന് ഭംഗം വരികയും ചെയ്ത സാഹചര്യത്തില്‍ വരുന്ന ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന യുക്മ നാഷണല്‍ ഇലക്ഷനെ മുന്നിര്‍ത്തി യു കെയിലെ സംഘടന നേതാക്കളെ തമ്മില്‍ തല്ലിക്കാന്‍ ക്രൈം നന്ദകുമാറിന് പഠിക്കുന്ന മഞ്ഞപ്പത്രാധിപര്‍ ശ്രമം തുടങ്ങി. അതിനു മുന്നോടിയായി യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ നിറഞ്ഞു നില്‍ക്കുന്ന നാഷണല്‍ നേതാക്കളെ ഓ ഐ സി സി ബന്ധം പറഞ്ഞു അകറ്റി നിര്‍ത്താനും തന്റെ വരുതിയില്‍ നില്‍ക്കുമെന്ന്‍ തോന്നലുള്ള വോക്കിംഗിലെ നേതാവിനെ പ്രൊമോട്ട് ചെയ്യാനുമുള്ള നീക്കങ്ങള്‍ ഇയാള്‍ തുടങ്ങി.

വ്യക്തിഹത്യയോ അപവാദ പ്രചാരണമോ മാത്രം ഫ്രീ ആയും ബാക്കി എല്ലാം പണം വാങ്ങി മാത്രവും കൊടുത്തു ശീലമുള്ള ഈ എഡിറ്ററുടെ ഈ ആഴ്ചത്തെ വോകിംഗ് സന്ദര്‍ശനത്തിന്റെ ബാക്കിപത്രമായി മറ്റു യുക്മ ഭാരവാഹികളെ താറടിച്ചു വാര്‍ത്ത വന്നതാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെയും യു കെ യിലെ ഷോപ്പിങ്ങിന്റെ പണം വിവാദ വോക്കിംഗ് നേതാവ് നല്‍കിയെന്ന സംശയത്തിന്‍റെ ആധാരം. എഡിറ്ററുടെ കഴിഞ്ഞ യു കെ സന്ദര്‍ശന വേളയിലും ഇങ്ങനെ ചെയ്തു പ്രത്യുപകാരം നേടിയ ചരിത്രം ഇദ്ദേഹത്തിനുണ്ട്.

വോക്കിംഗ് മലയാളി അസോസിയേഷന്റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പലരുടെയും കാരുണ്യം കൊണ്ടു യുക്മ പ്രസിഡന്‍റ് സ്ഥാനത്തെക്കുയര്‍ന്ന്‍ സ്വന്തം താല്‍പ്പര്യ സംരക്ഷണത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നത് വഴി വോകിംഗിലെ അസോസിയേഷനെ തന്നെ മുന്നായി പകുത്ത പ്രവര്‍ത്തന ചാതുര്യവും, പ്രസ്താവനകളും ഉത്ഘാടന-സ്വീകരണ സമ്മേളന ഫോട്ടോകളും വഴി യു കെയിലെ മലയാളി മനസ്സുകളെ പുളകമണിയിക്കുന്ന പൌരുഷവും കൈമുതലായുള്ള ശ്രീമാന്‍ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നതറിഞ്ഞു വേവലാതി പൂണ്ട് ഒരിക്കല്‍ക്കൂടി കസേരയില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടി പണ്ടു ശത്രുവായി പ്രഖ്യാപിച്ച ‘ആശാന്‍റെ ‘ പാദം പുകിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത.

തന്റെ ചൊല്പ്പിടിക്കു നില്‍ക്കാതെ വന്ന യുക്മ എന്ന പ്രസ്ഥാനത്തെയും അതിന്റെ നട്ടെല്ലുള്ള നേതാക്കളെയും തന്റെ സ്ഥിരം ശൈലിയില്‍ ആക്രമിച്ച ആശാനോട് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്‌ ദാനച്ചടങ്ങിന്റെ തലേന്ന് വോക്കിംഗിലെ ആജ്ഞാനുവര്‍ത്തിയുടെ സാന്നിധ്യത്തില്‍ ഒരു ലിറ്റര്‍ സ്വയമ്പന്‍ സാധനം അകത്താക്കി രഹസ്യ സന്ധി ചെയ്തിരുന്നു.അന്നത്തെ ആശാന്റെ ഷോപ്പിമ്ഗിന്റെ പണം നിര്‍ബന്ധിച്ചു നല്‍കി എന്നെ ഉപദ്രവിക്കരുതേ എന്ന് നേതാവ്‌ അപേക്ഷിച്ചതിനെ തുടര്‍ന്ന്‍ പാവമല്ലേ പോട്ടെ എന്ന് കരുതി ആശാന്‍ വിട്ടുകളഞ്ഞിരുന്നു.എന്നാല്‍ നേതാവിന്‍റെ കയ്യിലിരുപ്പ് കൊണ്ട് വോകിംഗിലെ അസോസിയേഷന്‍ പിളര്‍ന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പണ്ട് കൊടുത്ത ഷോപ്പിംഗ്‌ പണത്തിന്റെ പേര് പറഞ്ഞു ആശാനെ വിലക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ അതിനു മാത്രമുള്ള കുടിയുള്ള ഷോപ്പിംഗ്‌ താന്‍ നടത്തിയില്ല എന്നും എന്നെ നിയന്ത്രിക്കാന്‍ നിയാര് എന്നും കയര്‍ത്ത ആശാനെ വിവാദ നേതാവ് അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ കോട്ടയത്തും തിരുവനന്തപുരത്തും പോയി കണ്ടു കാഴ്ച സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയെന്നും ജനസംസാരമുണ്ട്.

60 അംഗ അസ്സോസിയെഷനുകലുറെ പിന്‍ബലത്തോടെ യു കെ മലയാളികളുടെ സ്വപ്നങ്ങളുടെ നിറക്കുട്ട് ആയി നിലകൊള്ളുന്ന യുക്മയെ മേല്‍പ്പറഞ്ഞ മഞ്ഞപ്പത്രക്കാരനെ പോലെയുള്ളവരുടെ കാലുപിടിച്ചും നേതാക്കള്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ചും തനിക്കു ഭീഷണി ആയേക്കുമെന്ന് തോന്നലുള്ള കഴിവുള്ള ഭാരവാഹികളെ അകറ്റി നിര്‍ത്തിയും ശിഥിലമാക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന വിവാദ നേതാവിന്‍റെ ലക്‌ഷ്യം മൂന്നാം തവണയും സംഘടനയുടെ പ്രസിഡന്റ് ആവുക എന്ന വ്യര്‍ത്ഥ മോഹമാണ്.ഈ അതിമോഹം മുന്‍ നിര്‍ത്തിയാണത്രെ വിവാദ പത്രാധിപര്‍ക്ക് വോകിംഗില്‍ പതിവുപോലെ സ്വയമ്പന്‍ സ്വികരണം ഒരുക്കിയത്. കഴിഞ്ഞ മുന്ന് വര്‍ഷക്കാലത്തെ തന്റെ അധികാര കാലഘട്ടത്ത് നടക്കാത്ത യുക്മായു ടെ രജിസ്ട്രേഷനും ഉദ്ഘാടനവും നടത്താന്‍ ഒരവസരം കുടി നല്കണമേ എന്നാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യാചന.

തനിക്കു എതിരായെക്കുമെന്നു സംശയമുള്ള ഭാരവാഹികളെ ഓ ഐ സി സി ബന്ധം പറഞ്ഞു പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹം മാഞ്ചസ്റ്ററില്‍ വച്ചു ചേര്‍ന്ന ഓ ഐ സി സി സമ്മേളനത്തില്‍ പിന്‍വാതിലില്‍ കൂടി പങ്കെടുത്തു എങ്കിലും, കേരളത്തില്‍ കൊണ്ഗ്രസിന്റെ ഒരു വാര്‍ഡ്‌ കമ്മിറ്റി ഭാരവാഹി ആയെങ്കിലും പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനം നല്‍കില്ല എന്ന യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരിച്ചു പോരുകയായിരുന്നു.സ്റ്റേജും മൈക്കും കണ്ടാല്‍ അഭിനിവേശം മൂക്കുന്ന യുക്മയുടെ വാഗ്ദാന പ്രസിഡണ്ടിന്റെ പതിവ് നമ്പരുകള്‍ ഓ ഐ സി സി യില്‍ ഏശിയില്ല എന്നത് വ്യക്തം.

എന്തായാലും ഒന്ന് തിര്‍ച്ച! വോകിങ്ങിലെ സ്വയമ്പന്‍ സ്വീകരണത്തിന്റെ നന്ദി കാണിക്കുന്ന ആശാനും യുക്മ യുടെ രജിസ്ട്രേഷനും ഉദ്ഘാടനവും നടത്തുന്നതുവരെ മാത്രം അവസരം യാചിക്കുന്ന ഇദ്ദേഹവും ചേര്‍ന്ന്‍ ഒരുക്കുന്ന അപവാദ പ്രചാരണത്തിനു മറുപടി നല്‍കാന്‍ എന്നും യു കെയിലെ മലയാളി സമുഹത്തെ സ്നേഹിക്കുകയും സത്യസന്ധമായ വാര്‍ത്തകള്‍ മാത്രം സാമുഹിക പ്രതിബദ്ധതയോടെ പ്രസിദ്ധികരിക്കുകയും ചെയ്യുന്ന എന്‍ ആര്‍ ഐ മലയാളി യുടെ കുടുതല്‍ പേജുകള്‍ വരും ദിവസങ്ങളില്‍ വേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.