1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2012

യുക്മയുടെ നാഷണല്‍ കലാമേളയുമായി ബന്ധപ്പെട്ടുണ്ടായ അധിക ചാര്‍ജ് സംബന്ധിച്ച വിവാദം ഇനിയും തീരുന്നില്ല.ഇന്നലെ യുക്മ നേതൃത്വം പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിനുള്ള മറുപടിയായി കൂടുതല്‍ തെളിവുകളുമായാണ് സൌത്തെന്‍റ് മലയാളി അസോസിയേഷന്‍ രംഗത്ത്‌ വന്നിരിക്കുന്നത്.
അസോസിയേഷന്‍റെ പ്രസ്താവന ചുവടെ കൊടുക്കുന്നു

ഇനി തെളിവുകള്‍ സംസാരിക്കട്ടെ : സൌത്തെന്റ്റ് മലയാളീ അസോസിയേഷന്‍

യുക്മ കലാമേളയുമായി ബന്ധപെട്ടു SMA ഉന്നയിച്ച ആക്ഷേപങ്ങള്‍ വളരെ നിര്‍ഭാഗ്യകരവും വസ്തുത വിരുദ്ധവുമാണെന്ന് യുക്മയുടെ പ്രസിഡന്റ്‌ വര്‍ഗീസ് ജോണും സെക്രട്ടറി എബ്രഹാം ലുക്കൊസും പ്രസ്താവിച്ചത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടിവരുന്നത്‌.

ആദ്യമേ തന്നെ പറയട്ടെ, ഇതിനെ നിര്‍ഭാഗ്യം എന്നല്ല വിശേഷിപ്പികേണ്ടത്. ഈ അവസ്ഥ നിങ്ങള്‍ ചോദിച്ചു വാങ്ങിയതാണ്. കഴിഞ്ഞ മൂന്നു മാസമായി ഈ വിഷയം പരിഹരിക്കുന്നതിനായി SMA നിരന്തരം യുക്മയുമായി ബന്ധപെട്ടിട്ടും ക്രിയാത്മകമായി ചിന്തിക്കുവാനും തീരുമങ്ങള്‍ എടുക്കുവാന്‍ കഴിയാതെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടിയ കഴിവില്ലാത്ത നേതൃത്വത്തിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ന് യുക്മ പോലെയൊരു നല്ല പ്രസ്ഥാനത്തെ യു കെ മലയാളീ സമൂഹത്തിന്റെ മുന്‍പില്‍ അപഹാസ്യമായി തീര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിചെത്. ഇനി കലാമേളയ്ക്ക് വേദിയൊരുക്കിയ വെസ്റ്റ് ക്ലിഫ് സ്കൂളിന്റെ ബുകിങ്ങുമായി ബന്ധപെട്ട കാര്യങ്ങള്‍ക്കൊള്ള മറുപടി തരാം.

സ്കൂള്‍ അധികൃതരെ കാണാന്‍ ലോക്കല്‍ കോഡിനേറ്റര്‍ അവസരം ഒരുക്കി തന്നില്ല എന്നതാണ് ഒരു പരാതി. ഇത് തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ്. സ്കൂള്‍ ബുക്ക് ചെയ്യാനായി ലോക്കല്‍ കോഡിനേറ്ററെ യുക്മ ഏല്‍പ്പിച്ചത് വണ്ടി ചെക്കുകളായിരുന്നു എന്ന സത്യം അത്യം ജനങ്ങള്‍ അറിയെട്ടെ. വര്‍ഷങ്ങളായി വളരെ അടുത്ത ബന്ധമുള്ള സ്കൂളില്‍ നിന്നും ഈ വിവരം ഞങ്ങളെ അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അപമാനത്തിനു ആര് ഉത്തരം പറയും? യുക്മ നാഷണല്‍ കലാമേളയ്ക് ആതിഥ്യം വഹിക്കാന്‍ മുന്‍കൈ എടുത്തതിനു യുക്മ ഞങ്ങള്‍ക്ക് നല്‍കിയ ആദ്യ സമ്മാനമായിരുന്നു സ്കൂളിനു കൊടുത്ത വണ്ടി ചെക്ക്‌.

ഒരു സ്കൂളിനു കൊടുത്ത ചെക്ക്‌ മടങ്ങിയതിന് പിന്നാലെ രണ്ടാമത്തെ സ്കൂളിനു കൊടുത്ത ചെക്കും കൂടി മടങ്ങിയപ്പോള്‍ അത് ഞങ്ങള്‍ക്ക് കടുത്ത വിഷമത്തിനിടയാക്കി. വണ്ടി ചെക്ക്‌ കൊടുത്തവര്‍ക്ക് സ്കൂള്‍ അധികൃതരുടെ മുന്നിലെങ്ങനെ പിന്നെ പോകാന്‍ പറ്റും? അതുകൊണ്ടായിരിക്കാം സ്കൂള്‍ അധികൃതരെ കാണാന്‍ സാധിച്ചില്ല എന്ന് പരാതി പറയുന്നത്. കലാമേളയ്ക്ക് തോട്ടുമുന്നോടിയായി വന്ന വണ്ടി ചെക്ക്‌ കേസ് പരിഹരിക്കാനായി ഓടിയെത്തിയ പ്രസിഡന്റും സെക്രട്ടറിയും നേരിട്ട് സ്കൂളില്‍ എത്തി പണം കൊടുത്തപ്പോള്‍ ബുക്ക്‌ ചെയ്ത ഹാളിന്റെ വിശദാംശങ്ങള്‍ ഒന്നും അന്വേഷിച്ചില്ലേ? അത്രയ്ക് ഉത്തരവാദിത്വം ഇല്ലത്തവരാണോ നിങ്ങള്‍?

ചെക്ക്‌ കേസ് പരിഹരിക്കാനായി ഓടിയെത്തിയ പ്രസിഡന്റും സെക്രട്ടറിയും ആ ഉത്സാഹം കലാമേള കഴിഞ്ഞു സ്കൂളില്‍ നിന്നും അയച്ച അധിക ബില്ലിന്റെ ബാധ്യത തീര്‍ക്കാന്‍ കാണിച്ചിരുന്നെങ്കില്‍ ഈ വിഴുപ്പലക്കല്‍ ഒഴിവാക്കാമായിരുന്നു.രണ്ടാമത്തെ ചെക്ക്‌ തിരിച്ചു വന്നപ്പോള്‍ പണം കൊടുക്കുവാന്‍ സാഹചര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്ന നിങ്ങളെ ഇപ്പോള്‍ നിങ്ങള്‍ തള്ളി പറയുന്ന ലോക്കല്‍ കോഡിനേറ്റര്‍ ആയിരുന്നു സഹായിച്ചതെന്ന വസ്തുത നിങ്ങള്‍ മറന്നു പോയോ ?

ഇനി കെയര്‍ടേക്കറുമായി ബന്ധപെട്ട വിഷയത്തിലേക്ക് കടക്കാം. ഒരു സ്ക്കൂളോ ഓഡിറ്റോറിയമോ പരിപാടികള്‍ ക്കായി ബുക്ക് ചെയ്യുമ്പോള്‍ പറഞ്ഞതിലും അധികമയി ഉപയോഗിക്കുന്ന സമയത്തിന്റെ പണം, സ്കൂള്‍ അടയ്കാനും തുറക്കാനും വരുന്ന കെയര്‍ടേക്കറുടെ പോക്കറ്റില്‍ തിരുകിയാല്‍ എന്ന് ചിന്തിക്കാനും മാത്രം പക്വത ഇല്ലാത്തവരാണോ ഈ മഹത്തായ പ്രസ്ഥാനത്തിന്റെ നേതാക്കന്‍മാര്‍.

ഈ വിഷയം ആദ്യമായി ഉണ്ടായപ്പോള്‍ സ്ക്കൂളില്‍ നിന്നും അയച്ച ബില്‍ യുക്മ സെക്രട്ടറിയ്ക് അയച്ചു കൊടുത്തപ്പോള്‍ ലഭിച്ച മറുപടിയും അധിക ബില്ലിന്റെ കോപ്പിയും ഇതോടൊപ്പം വയ്ക്കുന്നു. ഈ പണം യുക്മ സ്കൂളിന് കൊടുക്കാനുള്ളതല്ലെങ്കില്‍ എന്ത്കൊണ്ട് അന്നത് നിഷേധിച്ചില്ല? ഈ മെയില്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇതിന്റെ സത്യവസ്ഥ വായിച്ചു ബോധ്യപെടവുന്നതാണ്. സ്കൂളിന്റെ ഓഫീസില്‍ നിന്നും നഷ്ടപെട്ട ഗിഫ്റ്റ് കാര്‍ഡുകളും മറ്റു നഷ്ടങ്ങളും ഈ ബില്‍ പരിശോധിക്കുന്ന ഏവര്‍ക്കും വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. മുഴുവന്‍ പണവും തന്നു തീര്‍ത്തിട്ടാണ് പോയതെന്ന് അവകാശപെടുന്ന നിങ്ങള്ക്ക് സ്കൂളില്‍ നിന്നും വന്ന ഈ അധിക ബില്ലിന്റെ ആധികാരികതെയെ ചോദ്യം ചെയ്യാന്‍ സാധിക്കുമോ?

കലാമേള യുമായി ബന്ധപെട്ട എല്ലാ ചിലവുകളും ഞങ്ങള്‍ വഹിച്ചുകൊള്ളമെന്നു പറഞ്ഞ യുക്മ ഈ ബില്‍ ഞങ്ങള്‍ക്ക് തരാന്‍ ബാധ്യസ്ഥരല്ലെ? ഇത് വായിക്കുന്നവര്‍ ഇനി വിധി കല്പ്പിക്കട്ടെ.

ഈ വിഷയത്തില്‍ സംഘടനയ്കു ദോഷം ഉണ്ടാകാതിരിക്കാന്‍ രമ്യമായ പരിഹാരത്തിനോള്ള ശ്രമം നടത്തിയ വൈസ് പ്രസിഡന്റ്‌ ശ്രീ വിജി കെ പി യുടെ പരിശ്രമങ്ങളെ തീരെ അവഗണിച്ചുകൊണ്ടാണ് സത്യം മറച്ചു വെച്ച് SMA ഉന്നയിച്ച ആരോപണങ്ങള്‍ സത്യാ വിരുദ്ധ മാണെന്ന് പറഞ്ഞ് ഇവര്‍ പത്രകുറിപ്പ് ഇറക്കിയത്. യുക്മ PRO ബാലാ സജീവ്‌കുമാറിനും പത്ര കുറിപ്പിനോട് എതിരഭിപ്രായമാണെന്ന് പിന്നീടു ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞു.

ഇതില്‍നിന്നു വ്യക്ത മാകുന്നത്, ചില നേതാക്കന്മാര്‍ക്ക് ഈ പ്രശ്നത്തെ രമ്യമായി പരിഹരിക്കുവാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല എന്നതാണ്. ഈ പ്രസ്ഥാനത്തെ സ്നേഹിക്ക്ന്നവര്‍ നിരവധിയുണ്ട് ഈ രാജ്യത്ത്. വ്യക്തി താല്പര്യങ്ങളും ധാര്‍ഷ്ട്യവും മാത്രം കൈമുതലാക്കിയ ഇത്തരം നേതാക്കന്മാര്‍ക്ക് എതിരെയുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.

സൌത്തെന്റ്റ് മലയാളീ അസോസിയേഷന് വേണ്ടി

പ്രസിഡന്റ് : കനെഷ്യസ് അത്തിപ്പോഴി

സെക്രട്ടറി : സാബു കുര്യാക്കോസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.