1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2012


സിബി തോമസ്‌

യുക്മ ഭാരവാഹികള്‍ക്കും ,അസോസിയേഷന്‍ നേതാക്കള്‍ക്കും ലോകോത്തര നിലവാരമുള്ള നേത്രുത്വ പരിശീലനം നല്‍കുന്നതിനായി മാത്രം പ്രശസ്ത ഇന്റര്‍നാഷണല്‍ ട്രെയിനെര്‍ ആയ ഏ വി വാമന കുമാര്‍ യു കെ യില്‍ എത്തുന്നു . അമേരിക്ക ഉള്‍പ്പടെ ഇരുപത്തി നാലു രാജ്യങ്ങളില്‍ ആയി മുവയിരത്തിലധികം ട്രെയിനിങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ള വാമനകുമാര്‍ ആദ്യ മായാണ് യു കെ യില്‍ എത്തുന്നത്‌ .നേതൃ വാസന യുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി യുക്മ ഒരുക്കുന്ന ആദ്യ സംരംഭം മെയ്‌ മാസം 5,6, തീയതികളില്‍ കേംബ്രിട്ജിലാണ് നടക്കുന്നത്‍ .

പ്രസിഡന്‍ഷ്യല്‍ അക്കാദമി എന്ന പേരില്‍ അറിയപ്പെ ടുന്ന ഈ ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം യു കേയിലുള്ള എല്ലാ അസോസിയേഷന്‍ നേതൃത്വത്തെയും ഉദ്ദേശിച്ചുളളതാണ് . JCI Senetor Adv.A.V.Vamankumar, Past National President, JCI India, International Motivational Trainer & Speaker ആണ് മുഖ്യ Faculty. ജെസിസ്ന്റെ നാഷണല്‍ പ്രസിഡന്റ്‌ ആയിരുന്ന ഇദ്ദേഹം ഈ motivational Training പരിപാടിയുമായി ഇരുപ ത്തിയന്ച്ചാമത്തെ രാജ്യമായാണ് ബ്രിട്ടന്‍ സദര്‍ശിക്കുന്നത് .ഈ പ്രസിഡെന്‍ഷ്യാല്‍ അക്കാദമിക്ക് വേണ്ടി മെയ്‌ 2 നു തന്നെ ഇദേഹം നാട്ടില്‍ നിന്നും യു കെയില്‍ എത്തുന്നതാണ്. ഈ മേഖ ലയിലുള്ള പ്രാവിണ്യത്തെ കണക്കാക്കി ഇദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ പ്രാവശ്യത്തെ പ്രസിഡെന്‍ഷ്യാല്‍ അക്കാദമിക്ക് ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും അവസരം. ഈ പരിപാടിക്ക് വേണ്ടി കേംബ്രിട്ജിലുള്ള orchard community center. ആണ് ഒരുക്കിയിരിക്കുന്നത് . വിശാലമായ കാര്‍ പാര്‍ക്കിംഗ് സൌകര്യങ്ങളും , തനി മലയാളീ ഭഷണവുമാണ് ഒരുക്കിയിരിക്കുന്നത് .

അക്കാദമി പ്രതിനിധികള്‍ക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട് . മെയ്‌ 5 നു രാവിലെ കൃത്യം 10 മണിക്ക് തന്നെ registration ‍ ആരംഭിക്കുന്നതും 10.30 നു തന്നെ അക്കാദമി ആരംഭിക്കുന്നതുമാണ് . പ്രതിനിധികള്‍ക്കുള്ള എല്ലാ ട്രെയിനിംഗ് കിറ്റുകളും പരിശീലന സ്ഥലത്ത് നിന്നും ലഭ്യമാണ് .കുറെ നാളുകളായി ആലോചനയിലിരുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലുടെ യുക്മയുടെ യും അസോസിയേഷന്റെയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്, വാമന കുമാറിന്റെ ഈ ട്രെയിനിംഗ് ഒരു മുതല്‍ക്കൂട്ട് ആവും എന്ന പ്രത്യാശയിലാണ് യുക്മ നേത്രുത്വം .

കൂടുതല്‍ വിവരങ്ങള്‍ക്ക്

please contact – Siby Thomas (Cordinator)
07988996412/0191 5100093
sibbythomas@yahoo.co.uk

Presidential Academy നടക്കുന്ന സ്ഥല്‍ ത്തിന്റെ അഡ്രസ്‌ താഴെ കൊടുക്കുന്നു.

Address of Venue
Orchard Community centre,
Central Avenue, Orchard Park,
Cambridge CB4 2EZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.