
ൂമാഫിയയുടെ വക്താവായി രംഗത്തു വരുന്ന ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സംരക്ഷകനായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ഘട്ടങ്ങളിലും മുഖ്യമന്ത്രിക്കു വേണ്ടി പി.സി. ജോര്‍ജ് ഇടപെട്ടിട്ടുണ്ട്. പാമോലിന്‍ കേസില്‍ കോടതിയില്‍ നിന്നു ചില ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ ആ കോടതിയെ ഉമ്മന്‍ചാണ്ടിക്കു വേണ്ടി പരസ്യമായി അധിക്ഷേപിച്ചയാളാണു പി.സി. ജോര്‍ജ്.
പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാതെ ഭൂമാഫിയകളെ സഹായിക്കുകയാണു യുഡിഎഫ് സര്‍ക്കാര്‍. പാട്ടഭൂമി മറിച്ചുവില്‍ക്കുന്നവര്‍ക്കെതിരെ പോലും നടപടിയെടുക്കുന്നില്ല. ഭൂമാഫിയയ്ക്കെതിരെ കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ രംഗത്തു വന്നപ്പോള്‍ അവരെ അധിക്ഷേപിക്കുകയാണു ചീഫ്വിപ്പ് ചെയ്തത്. എന്നിട്ടും കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയും ആ എംഎല്‍എമാരെ പിന്തുണച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ സമൂഹത്തിലെ സകല മേഖലകളെയും തകര്‍ക്കുകയാണ്. അതിന്റെ ഭാഗമാണു പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനമെന്നും പിണറായി ആരോപിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല