1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2012

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന്റെ മതിലിലാണ് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഓഫീസ്‌ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌.

ഉമ്മന്‍ചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുകയാണ്. തനിക്കു ശേഷം പ്രളയം എന്നാണ്‌ മുഖ്യമന്ത്രിയുടെ നിലപാടെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ്‌ പുനഃസംഘടന അട്ടിമറിച്ച്‌ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസറ്ററില്‍ പരാമര്‍ശിക്കുന്നു.

കോതമംഗലം നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ നിലപാട്‌ എടുത്തുവെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അരോപണ പ്രത്യാരോപണങ്ങള്‍ നടക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ ഇത്തരമൊരു നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.