1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2017

സ്വന്തം ലേഖകന്‍: യുപിയില്‍ ബിജെപി മന്ത്രി സ്‌കാനിംഗിനു പോയത് അരയില്‍ തോക്കുമായി, തോക്ക് കുടുങ്ങി കോടികള്‍ വിലയുള്ള യന്ത്രത്തിന്റെ കാറ്റുപോയി. യുപി വ്യവസായ ടെക്‌സ്‌റ്റൈല്‍ മന്ത്രി സത്യദേവ് പചൗരിയുടെ തോക്കാണ് യന്ത്രത്തില്‍ കുടുങ്ങിയത്. മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കവെ പചൗരി തലകറങ്ങി വീണിരുന്നു.

തുടര്‍ന്ന് ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എംആര്‍ഐ സ്‌കാന്‍ ചെയ്യാന്‍ കൊണ്ടുപോയി. എന്നാല്‍ ബഹളത്തിനിടെ ദേഹത്തുനിന്ന് തോക്ക് മാറ്റാന്‍ മന്ത്രിയും ശിങ്കിടികളും മറന്നു. മന്ത്രിയെ പ്രവേശിപ്പിച്ചയുടനെ സ്‌കാനിംഗ് യന്ത്രം തോക്ക് വലിച്ചെടുക്കുകയും പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. എംആര്‍ഐ സ്‌കാനിംഗിന് മുമ്പ് ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്യുകയോ നിര്‍ദ്ദേശം പാലിക്കാതിരിക്കുകയോ ചെയ്തതിനാല്‍ യന്ത്രം കേടായതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കാനിങ്ങിനായി പ്രവേശിപ്പിച്ചപ്പോള്‍ യന്ത്രത്തിലെ കാന്തിക വലയം പചൗരിയുടെ തോക്കിനെ വലിച്ചെടുക്കുകയായിരുന്നു. ലഖ്‌നൗ ഡോ. റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എംആര്‍ഐ യന്ത്രമാണ് കേടായത്. കോടികളുടെ വിലയുള്ളതാണ് ഈ യന്ത്രം. അഞ്ച് കോടിയോളം രൂപ വലിയുള്ള യന്ത്രത്തിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഏകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.