മകളെ ഏറ്റുവാങ്ങാന്‍ എറണാകുളം കുടുംബകോടതിയില്‍ എത്തിയപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലന്നും നടി ഉര്‍വശി. പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുട്ടിയെവച്ച് പബ്ലിസിറ്റിക്ക് ആരും മുതിരരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ഞാന്‍ തികച്ചും ബോധവതിയായ അമ്മയാണ്. പെണ്‍കുട്ടികള്‍ക്ക് പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോര്‍ക്കണം. ഉര്‍വശി പറഞ്ഞു. മലയാളത്തിലെ ഒരുപ്രമുഖ പത്രത്തിന് നല്‍കിയ് അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കുഞ്ഞിനെ ഏറെ ഇഷ്ടമാണ്. ഏതാനുംദിവസം മുമ്പാണ് തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞത്. കോടതിയിലെത്തുമ്പോള്‍ ഭക്ഷണം കഴിച്ചിരുന്നില്ല. മരുന്നിന്റെ മയക്കംകൂടിയായതോടെ അസ്വസ്ഥയായിരുന്നു. തന്റെ കുഞ്ഞിനെ തനിക്ക് വിട്ടുതരാന്‍ മനോജിന്റെ ഇപ്പോഴത്തെ ഭാര്യ മനോജിനെ പ്രേരിപ്പിക്കണമെന്നും ഉര്‍വശി വികാരധീനയായി പറഞ്ഞു. പ്രേക്ഷകര്‍ തന്നോട്കാണിക്കുന്ന സ്‌നേഹമാണ് പ്രതിസന്ധികളില്‍ തനിക്ക് താങ്ങാകുന്നത്. ചിത്രീകരണം പൂര്‍ത്തിയായ മലയാളതമിഴ് ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല