യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും, സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിരുന്ന സാമ്പത്തിക ബാദ്ധ്യത സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ യുക്മ നാഷണല്‍ കമ്മറ്റിയുടെയും സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന്റെയും പ്രതിനിധികള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ചു.
യുക്മ നാഷണല്‍ കമ്മിറ്റി പ്രതിനിധികളായി നിയോഗിച്ച യുക്മ നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, ഈസ്റ്റ് ആംഗ്ലിയ റിജിയണില്‍ നിന്നുള്ള യുക്മ നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് കുഞ്ഞുമോന് ജോബ് എന്നിവര്‍ സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്.
മേലിലും യുക്മയില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും യുക്മയുടെ എല്ലാ ഭാവി പരിപാടികള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി മുമ്പോട്ടു പോകുമെന്നും എസ് എം എ ഭാരവാഹികള്‍ അറിയിച്ചു. സൗത്തെന്‍ഡ് പ്രശ്നം വിവാദമായത് ഖേദകരമായിപ്പോയി എങ്കിലും തികഞ്ഞ ചാതുര്യത്തോടെ പ്രശ്നപരിഹാരത്തിനു മുന്‍കൈ എടുത്ത എസ് എം എ ട്രസ്റ്റി ബോര്‍ഡിനും യുക്മ ഭാരവാഹികള്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതുമായും യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, വൈസ് പ്രസിഡന്റ് വിജി കെ പി എന്നിവര്‍ അറിയിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല