യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ലെസ്റ്ററില്‍ വച്ചു ചേരുന്ന യോഗത്തില്‍ വച്ച് 2012 -13 വര്‍ഷത്തേക്കുള്ള റീജിയണല്‍ / നാഷണല്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ ഭാവി പ്രവര്‍ത്തന പരിപാടികളെ പറ്റി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതും ആയിരിക്കും.
ഇന്ന് ഉച്ച തിരിഞ്ഞു 3 മണിക്ക് 41, LE 5 4WP എന്ന വിലാസത്തിലുള്ള വേദിയില്‍ വച്ചായിരിക്കും പ്രസ്തുത യോഗം നടക്കുക. യുക്മ നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ജോസ്, യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ടുമാരായ വിജി കെ പി, ബീന സെന്‍സ് എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബെന്നി ജോസ് പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ജയ്മോന്‍ ജോര്‍ജ്ജ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ഭരണസമിതിയുടെ സേവനത്തെ പ്രത്യേകം സ്മരിച്ചും നന്ദി പറഞ്ഞും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും.
യോഗത്തിനു ആതിഥെയത്വം വഹിക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിക്ക് പ്രത്യേക നന്ദി പ്രകാശിപ്പിച്ച് പുതിയ ഭാരവാഹികള്‍ക്ക് സ്വാഗതവും ആശംസിച്ച് യോഗം പര്യവസാനിക്കുന്നതാണ് പ്രസ്തുത യോഗത്തില്‍ എല്ലാ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. വേദി സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കോ കൂടുതല്‍ വിവരങ്ങള്‍ക്കോ ശ്രീ അബ്രഹാമിനെ 07412085482 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
ബെന്നി ജോസ്
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ സെക്രട്ടറി


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല