1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2020

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യുക്മ ദേശീയ നിർവ്വാഹക സമിതിയുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തത്. യുക്മ യൂത്ത്, യുക്മ നഴ്സസ് ഫോറം, മറ്റ് യുക്മ പോഷക സംഘടനകൾ എന്നിവയുടെയും യുക്മ ദേശീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്താനിരുന്ന പൊതു പരിപാടികളാണ് റദ്ദാക്കിയത്.

ജൂലൈ 31 ന് ശേഷം ഗവൺമെൻ്റ് തീരുമാനമനുസരിച്ച് ലോക്ഡൗൺ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയാണെങ്കിൽ ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.