1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2011

 

നാളെ ലെസ്റ്ററില്‍ വച്ച് നടക്കാനിരിക്കുന്ന അഞ്ചാമത് ഉഴവൂര്‍ സംഗമത്തിന് മുന്നോടിയായി ഇന്നു വൈകിട്ട് വിനോദ മത്സര പരിപാടിയായ “ഉഴവൂര്‍ ഈവ്” നടക്കും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഫാമിലി എന്റര്‍റ്റൈന്‍മെന്റ് മത്സരങ്ങളാണ് ഉഴവൂര്‍ ഈവ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എല്ലാ സ്ഥലങ്ങള്‍ക്കും അവരവരുടേതായ സംഗമങ്ങള്‍ പൊടിപൊടിക്കുന്ന ഈ സമയത്ത് മറ്റൊരു സംഗമത്തിലും ഇല്ലാത്ത ഒരു സവിശേഷതയാണ് തലേന്നുള്ള ഇത്തരമൊരു പരിപാടി. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലൊരു പരിപാടി ഉഴവൂര്‍ സംഗമത്തിന്റെ തലേന്ന് സംഘടിപ്പിച്ചിരുന്നു. ഇത്തവണ കുറേക്കൂടി വിപുലമായാണ് ഉഴവൂര്‍ ഈവ് നടത്തപ്പെടുന്നത്. കസേരകളി, മ്യുസികല്‍ സ്റ്റാച്യു, ആപ്പിള്‍ ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, സുന്ദരിക്ക് പൊട്ടുകുത്ത് തുടങ്ങിയ മത്സരങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ മനോഹരമായ പ്രകാശ വര്‍ണ്ണ പ്രപഞ്ചവും ഒരുക്കിയിരിക്കുന്നു.

യുകെയിലെ ഏറ്റവും വലിയ സംഗമമായാണ് ഉഴവൂര്‍ സംഗമം അറിയപ്പെടുന്നത്. അതിഗംഭീരമായിരുന്ന കഴിഞ്ഞ വര്‍ഷത്തെ സംഗമത്തിന്റെ പതിന്മടങ്ങ്‌ ദൃശ്യ ചാരുതയേകാന്‍ അഴകാര്‍ന്ന വിവിധ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞതിനു പുറമെയാണ് ഇന്ന് വൈകിട്ട് ഉഴവൂര്‍ ഈവ് നടക്കുന്നത്.സ്വന്തം ജന്മനാട് ലെസ്റ്ററില്‍ പുനര്‍സൃഷ്ടിക്കപ്പെടുന്നതിന്റെ ആവേശത്തിലാണ് യുകെയിലെ ഓരോ ഉഴവൂര്‍ നിവാസികളും. ഉഴവൂര്‍ സംഗമത്തില്‍ പങ്കാളികളാവാനും സ്വന്തം നാട്ടുകാരെ കണ്ടു വിശേഷങ്ങള്‍ പങ്കു വെക്കാനും അക്ഷമരായി കാത്തിരിക്കുകയാണ് അവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.