1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

സ്വന്തം നാടിന്‍റെ പേരില്‍ ഇത്രയധികം അഭിമാനിക്കുന്ന മറ്റൊരു ദേശക്കാര്‍ ലോകത്തില്‍ എവിടെയും കാണുമെന്ന് തോന്നുന്നില്ല.അതുകൊണ്ട് തന്നെയാണ് യു കെയിലെ സംഗമങ്ങളുടെ സംഗമം എന്ന പേര് ഉഴവൂര്‍ സംഗമത്തിന് ചാര്‍ത്തിക്കിട്ടിയത്.നാട്ടുകാരെ പരസ്പരം കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കുവാനും ഉഴവൂര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ തെളിവാണ് സംഗമത്തില്‍ ഓരോ തവണയും കൂടി വരുന്ന പങ്കാളികളുടെ എണ്ണം.

എന്തായാലും ഇത്തവണ മാഞ്ചസ്റ്ററില്‍ നടക്കുന്ന സംഗമം എക്കാലത്തെയും മികച്ചതാക്കാനാണ് സന്ഘാകരുടെ തീരുമാനം.ഇനി പത്തു ദിവസം മാത്രം അവശേഷിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.അതിനിടെ സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് കേരള ധനകാര്യ മന്ത്രി കെ എം മാണി,കോട്ടയം എം പി ജോസ്‌ കെ മാണി,ദ്രോണാചാര്യ അവാര്‍ഡ്‌ ജേതാവും ഉഴവൂര്‍ സ്വദേശിയുമായ സണ്ണി തോമസ്‌ എന്നിവരുടെ അഭിമുഖ വീഡിയോ പുറത്തിറങ്ങി.

വീഡിയോ കാണാന്‍ ചുവടെ ക്ലിക്ക്‌ ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.