സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുള്ള വിഭൂതി (കുരിശുവര) തിരുന്നാള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ ആചരിക്കുന്നു. സീറോ മലബാര്‍ ആരാധനാ ക്രമപ്രകാരം വലിയ നോമ്പിന്റെ പ്രഥമ ദിനമായ ഈ മാസം ഇരുപതിന് ഫാ.ജോമോന്‍ തൊമ്മാനയുടെ മുഖ്യ കാര്‍മികത്വത്തിലാണ് വിഭൂതി ആചരിക്കുന്നത്. ഔവര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്സ് ഇന്‍ ചെയ്ന്‍സ് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചിന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
പാപങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിച്ച് അനുതപിച്ചു ദൈവത്തിലേക്ക് അടുക്കുന്നതിനുള്ള വിളിയാണ് വിഭൂതി തിരുന്നാള്‍. കത്തോലിക്കാ സഭ നിര്‍ദേശിക്കുന്ന ഉപവാസം എടുക്കേണ്ട ദിവസങ്ങളില്‍ ഒന്നാണു വിഭൂതി ദിവസം. അനുപാതത്തിന്റെയും പശ്ചാതപത്തിന്റെയും വിശുദ്ധ ഗ്രന്ഥ പാരായണത്തിന്റെയും ദിനങ്ങളിലൂടെ കടന്നുപോകുന്ന വലിയ നോമ്പ് ആരംഭത്തിലെ വിഭൂതി ആചരണത്തിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫ.ജോമോന്‍ തൊമ്മാന പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് വര്‍ഗീസ്: 07525155843
ബെന്നി ജോസഫ്: 07982514538
വിലാസം: Our Lady of the Angels & St. Peters in Chains
Stoke on Trent
ST4 7LT











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല