നെല്ലിയാമ്പതി ഭൂമി കയ്യേറ്റത്തില്‍ ധനമന്ത്രി കെ എം മാണിക്കും ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നെല്ലിയാമ്പതിയില്‍ എസ്‌റ്റേറ്റ് ഉടമകളെ വഴിവിട്ട് സഹായിച്ചുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഇരുവരുടേയും പങ്കാളിത്തം അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളവും പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫുമാണ് ഹര്‍ജി നല്‍കിയത്
നെല്ലിയാമ്പതി വനഭൂമി കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്നിട്ടും നിയമ മന്ത്രിയായ മാണി ഇടപെടാതിരുന്നത് ഗൂഢലക്‍ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എസ്‌റ്റേറ്റ് ഉടമകള്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സ് ജഡ്ജി വി ഭാസ്‌ക്കരന്റേതാണ് ഉത്തരവ്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
തനിക്ക് കോടതി ഉത്തവിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് കെ എം മണിയും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് പി സി ജോര്‍ജും പ്രതികരിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല