1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടുന്നതില്‍ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയ കൊലപാതകമായതിനാല്‍ കരുതലോടെ കേസിന്റെ എല്ലാ വശവും പരിശോധിച്ചശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാവൂവെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഈ റിപ്പോര്‍ട്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു കൈമാറും.

ഉന്നതതല ഗൂഢാലോചനയെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ചന്ദ്രശേഖരന്റെ വിധവ രമ സര്‍ക്കാരിനു നല്‍കിയ കത്തിനുളള മറുപടിയിലാണ്‌ വിന്‍സന്‍ എം. പോള്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.

അന്വേഷണം പൂര്‍ണമായും സി.ബി.ഐയെ ഏല്‍പ്പിക്കുകയാണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവര്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.ഐക്കു വിടുന്നത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്റെ അന്തസത്തയെ ബാധിക്കില്ലെങ്കിലും അങ്ങേയറ്റം കരുതലോടെ വേണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന.

ചന്ദ്രശേഖരന്‍ വധക്കേസ്‌ സി.ബി.ഐക്കു വിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന വേളയിലാണ്‌ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌.്

ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്‌താവന കോണ്‍ഗ്രസ്‌- ആര്‍.എം.പി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്‌താവനയ്‌ക്കെതിരേ ടി.പി. ചന്ദ്രശേഖരന്റെ വിധവ രമയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.