1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2021

അലക്സ് വർഗ്ഗീസ്: കരുണയുടെ നിറദീപങ്ങൾ പൊൻചിരാതുകളാകുന്ന “വിസ്മയ സാന്ത്വനം” ഞായറാഴ്ച 2 PM ന് നടക്കുകയാണ്. മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ പ്രസ്തുത പരിപാടിക്ക് ആശംസകളുമായെത്തുന്നു. ശ്രീ.ഗോപിനാഥ് മുതുകാടും കുട്ടികളുമായി “വിസ്മയ സാന്ത്വനം” ഏപ്രിൽ 18 ഞായറാഴ്ച 2 PM (യുകെ) 6.30 PM (ഇന്ത്യ) ന് ആരംഭിക്കും. യുകെയിലെയും അയർലണ്ടിലേയും ആയിരക്കണക്കിനാളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് “വിസ്മയ സാന്ത്വനം” എന്ന പേരിലുള്ള വിസ്മയ പ്രോഗ്രാം കാണുവാനായി.

പരിമിതികളെപോലും പടവുകളാക്കി മാറ്റി ഇന്ദ്രജാലത്തിന്റെ മായകാഴ്ചകളുമായി എത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അത്ഭുത പ്രകടനം വീക്ഷിക്കാൻ. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു പോകുമായിരുന്ന ഭിന്നശേഷിയുള്ളവരെ പ്രോൽസാഹിപ്പിക്കുവാൻ ശ്രീ.ഗോപിനാഥ് മുതുകാടെന്ന ലോക പ്രശസ്ത മാന്ത്രികൻ സ്വന്തം ജീവിതം പൂർണമായും മാറ്റി വച്ചിരിക്കുന്നു. അദ്ദേഹത്തിന് ഒരു സ്വപ്നമുണ്ട്. അത് സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തോടൊപ്പം നമുക്കും കഴിയുംവിധം സഹകരിക്കാം, പിന്തുണയ്ക്കാം.

ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും കർത്തവ്യവുമാണ്. നമ്മൾ പരിപൂർണരായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഭാഗ്യത്തിൻ്റെ കൂടെ ആ ഭാഗ്യം ലഭിക്കാത്തവരെക്കൂടി ചേർത്ത് പിടിക്കുക. ആ മഹത്തായ ലക്ഷ്യത്തിലേക്കാണ് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും സംഘവും നടന്നു നീങ്ങുന്നത്. അദ്ദേഹത്തിൻ്റേയും ടീമംഗങ്ങളുടേയും സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്കൊന്നിച്ച് അണിചേരാം.

ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തിൽ അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനം നൽകുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ യുകെ യിലെയും അയർലണ്ടിലെയും സുമനസ്സുകളും കലാസ്നേഹികളുമായ എല്ലാവർക്കും ഒരു അവസരം ഒരുങ്ങുകയാണ്.

യുക്മയുടെ ആഭിമുഖ്യത്തിൽ യുകെയിലെയും അയർലണ്ടിലേയും എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെയാണ് വിസ്മയ സാന്ത്വനം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണ് “വിസ്മയ സാന്ത്വനം”.

ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനംനടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ. മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രിൽ 18 നു ഞായറാഴ്ച യുകെ സമയം 2 PM നും ഇന്ത്യൻ സമയം 6.30 PM നുമാണ്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് ഓൺലൈനിലൂടെ ഇത് കാണാനാവും.

“വിസ്മയ സാന്ത്വനം” പരിപാടിയിൽ സഹകരിച്ചു സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് യുകെയിലെയും അയർലണ്ടിലേയും എല്ലാ നല്ലവരായ സുഹൃത്തുക്കളോടും, കലാപ്രേമികളോടും യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ അഭ്യർത്ഥിക്കുന്നു.

“വിസ്മയ സാന്ത്വനം” പരിപാടി കാണുവാനാഗ്രഹിക്കുന്നവരും അല്ലാതെയുള്ള എല്ലാവരും ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഫ്രീയായി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. Diffrent Art Centre (DAC), മാജിക് പ്ലാനറ്റിനെക്കുറിച്ചും കൂടുതലറിയുവാനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപകാരപ്പെടും.

https://www.differentartcentre.com/vismayasaanthwanam/uk-ireland/180421

ദിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൻ്റെ പ്രവർത്തനങ്ങളിൽ സഹായിക്കുവാനുള്ള കാരുണ്യ പ്രവർത്തിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സംഭാവന കൊടുക്കാവുന്നതാണ്.

https://fundraisers.giveindia.org/fundraisers/vismaya-saanthwanam-magic-beyond-barriers-uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.