‘പാര്‍ട്ടി സെക്രട്ടറിയെ ജനം വിശ്വസിക്കുമോയെന്ന് കാണാം: വിഎസ്
ടി പി വധത്തെക്കുറിച്ച് സെക്രട്ടറി പറയുന്നത് ജനം വിശ്വസിക്കുമോയെന്ന് കാണാമെന്ന് വി എസ് അച്യുതാനന്ദന്. ടി.പി ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്ന് പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വി.എസിന്റെ മറുപടി. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടില്‍ നടക്കുന്നതെന്ന് നമുക്ക് ഉടന്‍ അറിയാമെന്നും വി.എസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം മുന്നണി ശിഥിലമായതാണ്. അബ്ദുള്‍ നസാര്‍ മദനിയെ കൂട്ടുപിടിച്ചതും പൊന്നാനി സീറ്റ് കയ്യടക്കിയതും ജനതാദളിന്റെ കോഴിക്കോട് സീറ്റ് ഏറ്റെടുത്തതുമാണ് തോല്‍വിക്ക് കാരണമായതെന്നും വിഎസ് പറഞ്ഞു.
ലോട്ടറി വിഷയത്തില്‍ തന്റെ നിലപാടുകള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടതാണ്. പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ സെക്രട്ടറി തനിക്കെതിരെ ഈവിധത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും വിഎസ് പറഞ്ഞു.
മോഹനന് മാസ്റ്ററെ സിനിമാ സ്റ്റൈലില്‍ അറസ്റ്റ് ചെയ്തത് ഒഴിവാക്കാമായിരുന്നു. സുധാകരനെതിരെ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല