1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ പദ്ധതിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. അതുകൊണ്ടാണ് പദ്ധതി വൈകുന്നത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടോം ജോസിനെ പോലെയുള്ളവര്‍ കമ്മീഷന്‍ ദാഹക്കാരാണെന്ന് വി.എസ് ആക്ഷേപിച്ചു. കൊച്ചി മെട്രോ റയിലിന്റെ നിര്‍മാണച്ചുമതലയ്ക്കായി ഡി.എം.ആര്‍.സി. തയ്യാറാക്കിയ ധാരണാപത്രം സര്‍ക്കാര്‍ ഫയലില്‍ കുരുങ്ങിക്കിടക്കുന്നത് അതുകൊണ്ടാണ്.

ഇ. ശ്രീധരനെപ്പോലെയുള്ളവര്‍ സംശുദ്ധിയുള്ളവരാണ്. അദ്ദേഹം ഡല്‍ഹി മെട്രോയെ പദ്ധതി ഏല്പിച്ചെങ്കിലേ സഹകരിക്കൂ എന്നുറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് അക്കാര്യം തീരുമാനിക്കാന്‍ സര്‍ക്കാര്‍ കാലതാമസം എടുക്കുന്നതെന്നും വി.എസ് ചോദിച്ചു.

വിവാദങ്ങള്‍ ഉണ്ടാക്കുകയല്ല, കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. അവയിലൊന്നും സര്‍ക്കാരിന് താത്പര്യമില്ലെന്ന് അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.