1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2012

പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച കേന്ദ്രകമ്മറ്റി പ്രമേയത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ പിബി അംഗങ്ങള്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടി മുഖപത്രത്തില്‍ അടിച്ചുവന്ന കേന്ദ്രകമ്മിറ്റി പ്രമേയത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും വിഎസ് കത്തിനോടൊപ്പം നല്‍കിയിട്ടുണ്ട്.

കേന്ദ്രകമ്മിറ്റിയിലെ ചര്‍ച്ചകളുടേയും തീരുമാനങ്ങളുടേയും അന്തസ്സത്തക്ക് നിരക്കാത്തതാണ് പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. കേരളത്തില്‍ പാര്‍ട്ടി വലതു പക്ഷ വ്യതിയാനം കാണിച്ചു എന്ന തന്റെ വിലയിരുത്തല്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിരുന്നു.

പിണറായി വിജയന്റെ കുലം കുത്തി പ്രയോഗം ശരിയല്ലെന്നും വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ പ്രമേയത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. തന്നെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ളതാണ് പ്രമേയം. ഇത് പ്രമേയമല്ല കുറ്റവിചാരണയാണെന്നും വിഎസ് കത്തില്‍ പറയുന്നു.

അതേസമയം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപമാണ് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിഎസിന്റെ നീക്കം വിഭാഗീയത ലക്ഷ്യമിട്ടാണെന്നും കോഴിക്കോട്ടെ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ കാരാട്ട് അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാവുമെന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.