1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി വി.എസ്. അച്യുതാനന്ദനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശം. പാര്‍ട്ടി സംസ്‌ഥാനനേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരേ വി.എസ്‌. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനയച്ച കത്തുകളിലെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്‌. പാര്‍ട്ടിവിരുദ്ധ നിലപാടു സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു.

കേന്ദ്രകമ്മിറ്റിയില്‍ താന്‍ നേരത്തേ നടത്തിയ പ്രസംഗത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെയുള്ള നിലപാടുകള്‍
വി.എസ്.അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റിലും അവതരിപ്പിച്ചപ്പോള്‍ എതിര്‍പക്ഷം വി. എസ്സിനെതിരെ സംഘടിത വിമര്‍ശനം
ഉയര്‍ത്തി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം പാര്‍ട്ടി നേതൃത്വത്തെ സംശയനിഴലില്‍ നിര്‍ത്തുന്ന പ്രസ്‌താവനകളാണ്‌ അദ്ദേഹം നടത്തിയത്‌. വി.എസ് നടത്തിയ പരസ്യപ്രസ്താവനകള്‍ യു.ഡി.എഫിനും മാധ്യമങ്ങള്‍ക്കും

സി.പി.എമ്മിനെതിരെ വിജയകരമായി പ്രയോഗിക്കാന്‍ കഴിഞ്ഞു. . പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട്‌ ഉപമിച്ചു
നടത്തിയ പത്രസമ്മേളനവും വോട്ടെടുപ്പു ദിവസത്തെ ഒഞ്ചിയം സന്ദര്‍ശനവുമാണ്‌ നെയ്യാറ്റിന്‍കരയിലുണ്ടായ വോട്ട്‌ ചോര്‍ച്ചയ്‌ക്കു പിന്നില്‍. കേന്ദ്രനേതൃത്വത്തിനയച്ച കത്തുകളിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതും പാര്‍ട്ടിയെ തെരഞ്ഞെടുപ്പുഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയെന്ന്‌ ആരോപണമുയര്‍ന്നു.

2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതലുള്ള തിരഞ്ഞെടുപ്പു തോല്‍വികള്‍ക്ക് സംസ്ഥാന നേതൃത്വമാണ് ഉത്തരവാദികളെന്നു സ്ഥാപിക്കുന്നതായിരുന്നു വി.എസ്. സ്വീകരിച്ച നിലപാട്.ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. സംസ്‌ഥാനനേതൃത്വം അഴിച്ചുപണിയണമെന്ന വി.എസിന്റെ ആവശ്യത്തെ സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷംവരുന്ന ഒൗദ്യോഗികപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. പി.കെ. ഗുരുദാസന്‍, പി.കെ. ശ്രീമതി എന്നിവര്‍ മാത്രമാണ് വി.എസിന്‍െറ നിലപാടുകളോട് കുറച്ചെങ്കിലും അനുഭാവം പുലര്‍ത്തിയത്.

മണിക്കെതിരേ നടപടി വൈകിയത്‌ സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു. കുറ്റം ചെയ്‌തവരെ
സംരക്ഷിക്കുന്ന നിലപാട്‌ ഒരുഘട്ടത്തിലും സംസ്‌ഥാനനേതൃത്വം സ്വീകരിച്ചിട്ടില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എം.എം. മണി,
ഗോപി കോട്ടമുറിക്കല്‍, വി.എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങള്‍ എന്നിവര്‍ക്കെതിരായ നടപടിയുടെ കാര്യവും യോഗം
ചര്‍ച്ചചെയ്‌തെന്നാണു സൂചന. ഇക്കാര്യങ്ങള്‍ ഇന്നാരംഭിക്കുന്ന സംസ്‌ഥാനസമിതി യോഗത്തില്‍ അവതരിപ്പിക്കും. നിര്‍ണായകമായ സമിതി യോഗം വ്യാഴാഴ്‌ച സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.