സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വാള്‍മാര്‍ട്ട് കൈക്കൂലി കൊടുത്ത് മുടിഞ്ഞതായി അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ചില്ലറ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിനു രൂപ കൈക്കൂലി കൊടുത്തതായി യുഎസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
200 ഡോളറില്‍ (ഏകദേശം 13,000 രൂപ) താഴെയുള്ള ചെറിയ തുകകളാണു കൈക്കൂലിയായി കൂടുതലും കൊടുത്തത്. അഞ്ചു ഡോളര്‍ (ഏകദേശം 330 രൂപ) കൈക്കൂലി കൊടുത്ത സംഭവവുമുണ്ട്. എന്നാല്‍ ചെറിയ കൈക്കൂലി തുകകള്‍ കൂട്ടുമ്പോള്‍ അത് ഭീമമായ തുകയാകുകയാണ്.
കസ്റ്റംസ് അനുമതി, കെട്ടിടങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയവയ്ക്കാണു കൂടുതലും കൈക്കൂലി കൊടുത്തത്. ഭാര്‍തി എന്റര്‍പ്രൈസസുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായി 2007 ലാണ് വാള്‍മാര്‍ട്ട് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് 2013 ല്‍ ഇരു കമ്പനികളും വേര്‍പിരിഞ്ഞു.
ഇന്ത്യയില്‍ മൊത്തക്കച്ചവടത്തിലാണു വാള്‍മാര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെക്സിക്കോയിലും വാള്‍മാര്‍ട്ട് ഇതുപോലെ കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കിലും തുക ഇന്ത്യയിലോളം വരില്ല. വാള്‍മാര്‍ട്ട് ഇന്ത്യക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 232 കോടി രൂപ നഷ്ടമുണ്ടായതാണ് കണക്ക്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല