1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011


വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) ഓണാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി.പിക്കറിംഗ് കമ്യൂണിറ്റി ഹാളില്‍ ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ആരംഭിച്ച ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാമിലെ മാതാപിതാക്കള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അത്തപ്പൂക്കളം,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. വാമിലെ അംഗങ്ങള്‍ സ്വയം പാകം ചെയ്ത വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവര്‍ക്കും ദൃശ്യവിസ്മയത്തിന്‍റെ മണിക്കൂറുകള്‍ സമ്മാനിച്ചു.മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി.ഓവറോള്‍ ചാമ്പ്യന്മാരായി സിമ്രാന്‍,എഡ്വിന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.വാം പ്രസിഡന്റ് സ്ട്രാഡിന്‍ കുന്നക്കാട്ട്,സെക്രട്ടറി സാനു ജോസഫ്,കോ ഓര്‍ഡിനേറ്റര്‍ ജെയ്സ് ജോസഫ്‌ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.