1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

അമിതമായി ആഡംബരാവശ്യങ്ങള്‍ക്ക് പണം ചിലവഴിക്കുന്ന കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ മോര്‍ട്ട്ഗേജ് ലഭിക്കുവാനുള്ള സാധ്യത കുറയും. വിദേശത്ത് ടൂര്‍ പോകുന്നവരും അമിതമായ തുകക്ക് സമ്മാനങ്ങള്‍ വാങ്ങുന്നവര്‍ക്കും മോര്‍ട്ട്ഗേജ് നല്‍കേണ്ടതില്ല എന്നാണു ഇപ്പോള്‍ ചില ബാങ്കുകളുടെ നിലപാട്. അമിതമായി ചിലവഴിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് ബാങ്ക് ഈ നിലപാട് എടുത്തിരിക്കുന്നത് എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിലെ ഏറ്റവും കൂടുതല്‍ മോര്‍ട്ട്ഗേജ് നല്‍കുന്ന ബാങ്കുകളില്‍ രണ്ടാമതായ സാന്റണ്ടാര്‍ ആണ് ഈ വ്യവസ്ഥ ആദ്യമായി മുന്നോട്ട് വച്ചത്. എന്നാല്‍ ഇപ്പോള്‍ മിക്ക ബാങ്കുകളും മറ്റു സ്ഥാപനങ്ങളും ഇതേ വ്യവസ്ഥ പിന്തുടരും എന്നാണു അറിയുവാന്‍ കഴിയുന്നത്.

ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. അഫോഡബിള്‍ ഹോംസിന്റെ പ്രധാനിയായ മാറ്റ്ഗ്രിഫിത്ത് ഇതിനെ എതിര്‍ക്കുകയുണ്ടായി. മുത്തശ്ശിക്ക് ഒരു സമ്മാനം വാങ്ങിക്കൊടുത്തു എന്ന് വച്ച് ആരും മോര്‍ട്ട്ഗേജ് തിരിച്ചടവ് മുടക്കില്ല എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴേ ഭാവന വായ്പ എന്നത് സാധാരണക്കാരന് വിദൂരമായ ഒരു സ്വപ്നമാണ് എന്നിരിക്കെ ഈ വ്യവസ്ഥ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയെ ഉള്ളൂ. മൂല്യം കുറഞ്ഞ മോര്‍ട്ട്ഗേജ് ലോണുകള്‍ നല്‍കുന്നത് പല ബാങ്കുകളും നിര്‍ത്തിയിരുന്നു. പണയ വസ്തുവിന്റെ അമ്പതു ശതമാനം മാത്രമാണ് ലോണായി ഇപ്പോള്‍ ലഭിക്കുന്നത്.

അതേസമയം ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ഇടപാടുകാരായ ലോയ്ഡ് ഗ്രൂപ്പ് എന്നാല്‍ ഇതിനെതിരെയാണ്. ഒരു മോര്‍ട്ട്ഗേജ് വായ്പ വന്നതിനു ശേഷം ജനങ്ങള്‍ അവരുടെ ശീലം മാറ്റും. അത് സമ്മാനം വാങ്ങുന്നതില്‍ മാത്രമല്ല എല്ലാ രീതിയിലും അത് ജീവിതത്തെ ബാധിക്കുന്നു. അപ്പോള്‍ പിന്നെ സമ്മാനങ്ങളുടെ അടിസ്ഥാനത്തില്‍ മോര്‍ട്ട്ഗേജ് നല്‍കുന്നതിന്റെ അടിസ്ഥാനം മനസിലാകുന്നില്ല. എന്ന് ലണ്ടന്‍ & കണ്ട്രി ബ്രോക്കര്‍ ഡേവിഡ്‌ ഹോലിംഗ്വര്‍ത് അഭിപ്രായപ്പെട്ടു. മുന്‍പ് തിരിച്ചടവിന്റെ രേഖകള്‍ പരിശോധിക്കാതെ തന്നെ പണയവസ്തുവിന്റെ ഇരുപത്തി അഞ്ചു ശതമാനത്തെക്കാള്‍ കൂടുതല്‍ പണം ലഭിച്ചിരുന്നു. ഇപ്പോഴുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ഒരു ഭാവന വായ്പ ലഭിക്കണം എന്നുണ്ടെങ്കില്‍ ഒരു കെട്ടു രേഖകള്‍ പരിശോധനക്കായി സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.