1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2011

അടിസ്ഥാനപരമായ് 40 പെന്‍സ് ടാക്സാണ് പൌണ്ടിന് ഓരോ ബ്രിട്ടീഷ് നികുതിദായകനും നികുതിയിനത്തില്‍ ഇപ്പോള്‍ നഷ്ടപ്പെടുന്നതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നത് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്തില്‍ അധികം നികുതിയാണ് ബ്രിട്ടീഷുകാര്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടി വരുന്നതെന്നാണ്. ഗവണ്‍മെന്റ് പ്രഖ്യാപിച്ച വരുമാന നികുതിയിലെ ഹെഡ് ലൈന്‍ നിരക്കിനേക്കാള്‍ നികുതിയാണ് മാര്‍ജിനല്‍ ടാക്സ് റേറ്റില്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന ബ്രിട്ടീഷുകാരന്‍ യഥാര്‍ത്ഥത്തില്‍ നല്‍കി കൊണ്ടിരിക്കുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സിനെ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറ്റവും ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുന്ന, അതായത് 20 പെന്‍സ് പൌണ്ടിന് നല്‍കേണ്ടി വരുന്ന ഒരു നികുതിദായകന്‍ യഥാര്‍ത്ഥത്തില്‍ നല്‍കുന്നത് 40.2 ശതമാനം നികുതിയാണ്.

വരുമാന നികുതിയിനത്തില്‍ കൂടുതല്‍ നികുതി നല്‍കി പോരുന്ന ഒരു ബ്രിട്ടീഷുകാരന് 40 പെന്‍സില്‍ അധികം കരം ചുമത്തുന്നത് മൂലം 49 ശതമാനത്തില്‍ അധികം നികുതിയാണ് നല്‍കേണ്ടി വരുന്നത്. ഇത് കൂടുതല്‍ വരുമാനമുള്ളവരെയാണ് കൂടുതലായും ബാധിക്കുന്നത്. 100000 പൌണ്ടിനും 114,950 പൌണ്ടിനും ഇടയില്‍ വരുമാനമുള്ള നികുതിദായകന്റെ ഹെഡ് ലൈന്‍ റേറ്റ് 40 ശതമാനമാണ് അതേസമയം അവരുടെ വരുമാനത്തിന് നല്‍കേണ്ട മാര്‍ജിനല്‍ ടാക്സ് റേറ്റ് 66.6 ശതമാനവും. ഇതുപോലെ തന്നെ 150000 പൌണ്ടിലധികം വരുമാനമുള്ള ആളുടെ ഹെഡ് ലൈന്‍ റേറ്റ് 50 ശതമാനമാണ് അവരുടെ മാര്‍ജിനല്‍ ടാക്സ് റേറ്റ് 57.8 ശതമാനവും.

ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോട് കൂടി കൂടുതല്‍ സുതാര്യമായ നികുതി വിവരങ്ങള്‍ പുറത്തു വിടാന്‍ ചാന്‍സലരുടെ മേല്‍ സമര്‍ദ്ദമേറിയിരിക്കുകയാണ്. നികുതികളിലെ ഈ വ്യത്യാസം വരുമാനം കുറഞ്ഞവരെയും ബാധിക്കുന്നുണ്ട്, തൊഴിലാളികളുടെ നികുതി ഒഴിവാക്കി നോക്കിയാല്‍ തന്നെ വരുമാന നികുതി സൂചിപ്പിക്കുന്നതിനേക്കാള്‍ അധികമാനു ബ്രിട്ടനിലെ നിലവിലെ നികുതി നിരക്കുകള്‍. റിപ്പോര്‍ട്ട് പുറത്തു വിട്ട സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ഡയരക്ട്ടര്‍ ഠിം ക്നോക്സ് പറയുന്നത് ഇങ്ങനെ:”20 ,40 ,50 ശതമാനം എന്നിങ്ങനെ നികുതിയുടെ കണക്കുകള്‍ ഒഴിവാക്കി നമ്മള്‍ യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടി വരുന്ന മാര്‍ജിനല്‍ നികുതി നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. ”

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.