1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2012

ലൗജിഹാദ് വിവാദത്തിന് പിന്നില്‍ മതസംഘടനയുടെ വെബ്‌സൈറ്റാണെന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് പൊലീസ് ഒരു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൗജിഹാദ് എന്ന പേരില്‍ കുപ്രചരണം നടത്തിയിരുന്നത് ഒരു മതസംഘടനയുടെ വെബ്‌സൈറ്റാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

വെബ്‌സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈറ്റില്‍ ഉണ്ടായിരുന്ന മതവിദ്വേഷം ജനിപ്പിക്കുന്ന ലേഖനങ്ങളുടേയും പോസ്റ്ററുകളുടേയും പകര്‍പ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കിയിട്ടുണ്ട്.പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചു. ഇതിനാണ് ലൗജിഹാദ് എന്ന പേരു വീണത്. ലൗജിഹാദ് നടപ്പിലാക്കുന്നത് ഒരു മതസംഘടനയാണെന്നും പ്രചരണം നടന്നു.

എന്നാല്‍ ഇതെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഇത്തരമൊരു സംഭവം കേരളത്തില്‍ നടക്കുന്നില്ലെന്നും വെറും കുപ്രചാരണമാണ് ഇതെന്നും കണ്ടെത്തി.എന്നാല്‍ വീണ്ടും ലൗജിഹാദ് പ്രചരണം സജീവമാവുന്നതായി കണ്ടെത്തിയ പൊലീസ് ഇതിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ഹിന്ദുജാഗ്രുതി എന്ന വെബ്‌സൈറ്റാണ് കുപ്രചാരണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.