1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2011


ദാമ്പത്യ ജീവിതമെന്നാല്‍ പരസ്പരം സ്നേഹിച്ചും ,വിട്ടു വീഴ്ച ചെയ്തുമുള്ള മുന്നോട്ട് പോകലാണ്.ഞാന്‍ എന്ന ഭാവം കയറിക്കൂടുമ്പോഴാണ് പല ബന്ധങ്ങളും ശിഥിലമാവുന്നത്.പങ്കാളിയുടെ ഇഷ്ട്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ ദാമ്പത്യജീവിതം ഒരു സ്വര്‍ഗമാക്കി മാറ്റാം.സ്ത്രീകളും പുരുഷന്മാരും വെറുക്കുന്ന ചില കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

സ്ത്രീകള്‍ വെറുക്കുന്ന കാര്യങ്ങള്‍:

നിങ്ങളുടെ ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് ഭര്‍ത്താവിന് യാതൊരു കാഴ്ചപ്പാടുമില്ലാത്തത്.

അസ്ഥിരത: പിസയോ അല്ലെങ്കില്‍ കറിയോ, തിയ്യേറ്ററോ, അല്ലെങ്കില്‍ സിനിമയോ, തുടങ്ങിയ സന്ദേഹം നിറഞ്ഞ ചോദ്യങ്ങള്‍ സ്ത്രീകളില്‍ ദേഷ്യമുണ്ടാക്കും. അതിനാല്‍ നേരത്തെ തീരുമാനമെടുത്തശേഷം കാര്യങ്ങള്‍ ചെയ്യുക.

നിങ്ങള്‍ രോഗിയായിരിക്കുമ്പോള്‍ ദയനീയാവസ്ഥയിലാവുക.

ടോയ്‌ലറ്റ് സീറ്റ് അടയ്ക്കാതെ വരിക.

വിനോദങ്ങളോടുള്ള അമിത താല്‍പര്യം. രാത്രിമുഴുവന്‍ ടിവിയിലോ കംപ്യൂട്ടറിലോ ഗെയിംസ് കണ്ടിരിക്കുക തുടങ്ങിയവ.

ഭാര്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാതിരിക്കുക
മ്ലാനത: എപ്പോഴും പഴയവിഷമങ്ങളെപ്പറ്റിയും ദുഃഖത്തെപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുക.

അലയുന്ന കണ്ണുകള്‍:ഭാര്യ ഒപ്പമുള്ളപ്പോള്‍ മറ്റുപെണ്ണുങ്ങളെ ഒളികണ്ണിട്ട് നോക്കുക ചിലരുടെ ശീലമാണ്. നിങ്ങള്‍ വിചാരിക്കുന്ന നോക്കുന്നത് ആരും കാണുന്നില്ലെന്ന്. എന്നാല്‍ സ്ത്രീയ്ക്ക് ഈ കാര്യങ്ങള്‍ പെട്ടെന്ന് മനസിലാകും.

ചീത്ത ഭാഷ:നിങ്ങള്‍ ചിലപ്പോള്‍ ദേഷ്യത്തോടെ പ്രയോഗിക്കുന്ന ചീത്ത ഭാഷ സ്ത്രീയെ വെറുപ്പിക്കും.

പുരുഷന്‍മാര്‍ ഇഷ്ടപ്പെടാത്തത്:

വസ്ത്രത്തിലെ അഴുക്ക്: നിങ്ങള്‍ വളരെ പ്രതീക്ഷയോടെ വെളുത്ത വസ്ത്രം ധരിക്കുന്നു. എന്നാല്‍ അതിന്റെ മുന്‍ഭാഗത്തുതന്നെ

ഭക്ഷണത്തിന്റെ കറയോ മറ്റോ ഉണ്ട്. ഇത് തീര്‍ച്ചയായും പുരുഷന്‍മാര്‍ ദേഷ്യപ്പെടാന്‍ കാരണമാകും.

ടോയ്‌ലറ്റ് സീറ്റ് അടച്ചുവയ്ക്കുന്നത്.

അമിതമായ ഡയറ്റിംങ്

ജാതകത്തിലും ഗ്രഹനിലയിലുമൊക്കെയുള്ള ഭാര്യയുടെ വിശ്വാസം

വസ്ത്രങ്ങളോടും, ചെരുപ്പുകളോടും മറ്റ് സൗന്ദര്യസാമഗ്രികളോടുമുള്ള അമിത താല്‍പര്യം

സീരിയലുകളോടുള്ള അമിത താല്‍പര്യം

എന്തിനും ഏതിനും കരയുന്ന സ്വഭാവം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.