ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച ഭാര്യയ്ക്ക് ചതിപറ്റി. ക്വട്ടേഷന്‍ സംഘം ക്രൂരമായി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു. ക്വട്ടേഷന്‍ സംഘം തന്നെ ബലാത്സംഗം ചെയ്തത് ആരും പുറത്തറിയാതെ സൂക്ഷിച്ചെങ്കിലും അവസാനം പൊലീസ് സംഭവം മണത്തറിയുകയായിരുന്നു.
കൊല്‍ക്കൊത്തയില്‍നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഹൂഗ്ലിയിലെ പോള്‍ബ എന്ന സ്ഥലത്താണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഉരുളക്കിഴങ്ങ് കര്‍ഷകനും പണക്കാരനുമായ കൃഷ്ണചന്ദ്ര മാലിന്റെ ഭാര്യയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. 50-കാരനായ കൃഷ്ണചന്ദ്ര മാലിന്റെ 39-കാരിയായ ഭാര്യ തന്നേക്കാള്‍ 15 വയസിന് പ്രായം കുറഞ്ഞ യുവാവുമായി പ്രണയത്തില്‍ ആവുകയായിരുന്നു.
പ്രണയം മൂത്തപ്പോള്‍ ഭരത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാല്‍ കൊള്ളാമെന്ന് യുവതിക്ക് തോന്നി. കാമുകനും യുവതിയും ചേര്‍ന്ന് സ്ഥലത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തെ തന്നെ സമീപിക്കുകയും ചെയ്തു.
രാവിലെ ബാത്ത്‌റൂമിലേക്കു പോകുംവഴി അക്രമികള്‍ കൃഷ്ണചന്ദ്ര മാലിനെ കമ്പിപ്പാരയ്ക്ക് അടിച്ചുവീഴ്ത്തി. ഇവര്‍ വീട്ടിനുള്ളില്‍ കടന്ന് കണ്ണില്‍ കണ്ടതെല്ലാം കവര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അതീവ സുന്ദരിയായ ഭാര്യയെ ക്വട്ടേഷം സംഘം കണ്ടത്. യുവതിയെ സംഘം ഓടിച്ചിട്ട് പിടിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
അക്രമികള്‍ യുവതിയെ ആക്രമിക്കുന്നതു കണ്ട് കാമുകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും നാലുപേര്‍ ചേര്‍ന്നു കെട്ടിയിട്ട് ഇയാളെ മര്‍ദ്ദിച്ച് അവശനാക്കി. സംഭവം കഴിഞ്ഞ് ക്വട്ടേഷന്‍ സംഘം പോയപ്പോള്‍ ആരോ തന്റെ ഭര്‍ത്താവിനെ തലക്കടിച്ച് വീഴ്ത്തിയെന്നും വീട് കൊള്ളയടിച്ചുവെന്നും കാണിച്ച് യുവതി പൊലീസില്‍ പരാതിപ്പെട്ടു.
ക്വട്ടേഷന്‍ സംഘം ബലാത്സംഗം ചെയ്ത കാര്യം യുവതി മറച്ചുവച്ചു. ചോദ്യം ചെയ്യലിനിടെ, യുവതിയുടെ 14-കാരനായ മകനാണ് അമ്മ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. അവസാനം ഗത്യന്തരമില്ലാതെ, യുവതി എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല