1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2011

പ്രസവാവധി ഭര്‍ത്താവിനും ഭാര്യയ്ക്കും പങ്കിട്ടെടുക്കാമെന്നുള്ള നിയമ പരിഷ്കാരത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകുമെന്ന് വാര്‍ത്തകള്‍.കുടുംബങ്ങളെ സോപ്പിടാന്‍ കൈക്കൊണ്ട ഈ തീരുമാനം സംബന്ധിച്ച് കാമറൂണ്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഈ നിലപാട് പുന പരിശോധിക്കാന്‍ പ്രധാന മന്ത്രിയെ നിര്‍ബന്ധിതനാക്കുന്നത്.മാന്ദ്യം മൂലം കഷ്ട്ടപ്പെടുന്ന ബ്രിട്ടിഷ് ബിസിനസുകളെ പ്രസവാവധി പങ്കിട്ടു കൊടുക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.പന്ത്രണ്ടു മാസം വരെ പ്രസവാവധി ദമ്പതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പങ്കിട്ടെടുക്കാനും കുഞ്ഞിനെ നോക്കുന്നതിനായി ജോലി സമയത്തില്‍ ഇളവുകള്‍ നല്‍കുവാന്‍ തൊഴിലുടമയെ നിര്‍ബന്ധിതനാക്കുന്നതുമായിരുന്നു പുതിയ പരിഷ്ക്കാരം.

എന്നാല്‍ ബിസിനസുകളെ വളര്‍ച്ച മുരടിപ്പിക്കുമെന്ന കാരണം പറഞ്ഞ് ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്ബോണ്‍ ഈ പരിഷ്ക്കാരത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ്.കാമറൂണിന്റെ മുഖ്യ ഉപദേശകനായ സ്റ്റീവ് ഹില്‍ട്ടന്‍ പറയുന്നത്
മെറ്റെണിറ്റി അവധിക്കാലത്തെ ശമ്പളം അപ്പാടെ നിര്‍ത്തലാക്കണമെന്നാണ്.എന്നാല്‍ ഉപ പ്രധാനമന്ത്രി നിക്ക് ക്ലെഗ്,ഹോം സെക്രട്ടറി തെരേസ മെയ്‌ തുടങ്ങിയവര്‍ ഈ പരിഷ്ക്കാരത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകരുതെന്ന അഭിപ്രായക്കാരാണ്.

അതിനിടെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങള്‍ കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയാണെന്ന് അടുത്ത കാലത്ത് നടന്ന ഒരു സര്‍വേ ഫലം സൂചിപ്പിക്കുന്നു.അതിനാല്‍ തന്നെ കാമറൂണ്‍ സര്‍ക്കാരിന്‍റെ നയങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്.ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ മെറ്റെണിറ്റി ലീവ് സംബന്ധിച്ച നിലപാടില്‍ പിന്നോക്കം പോയി സ്ത്രീകള്‍ക്കെതിരായ തീരുമാനം കൈക്കൊള്ളാന്‍ കാമറൂണ്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.