1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

ജെയിംസ് ജോസഫ്

യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ സജീവ അംഗ സംഘടനയായ വൂസ്റ്റര്‍ഷയര്‍ മലയാളീ കള്‍ചറല്‍ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.13.06.2015 ശനീ യാഴച! ചേര്‍ന്ന അസോസിയേഷന്‍ എക്‌സികുട്ടിവ് കമ്മിറ്റിയി ല്‍ അസോസിയേഷന്‍ അംഗംങ്ങളില്‍ നിന്നും നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് പിരിച്ച തുക റീജിയണല്‍ പ്രസിഡണ്ട്, ശ്രീ ജയകുമാര്‍ നായര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ മോന്‍സി എബ്രഹാം മില്‍ നിന്നും ഏറ്റു വാങ്ങി.

യോഗത്തില്‍ യുക്മ റീജിയണ ല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നോബി ജോസ് അസോസിയേഷന്‍ സെക്രട്ടറി റജി തോമസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ,ജോസ് മത്തായി, ഷോണി ജോസ് .സിവി ബിജു ! എന്നിവര്‍ ! സന്നിഹിതരായിരുന്നു .റീജനീലേ മറ്റു അസോസിയേഷനുകള്‍ വരും ദിവസങ്ങിളില്‍ അവരവരുടെ വിഹിതം റീജന ല്‍ ! കമ്മിറ്റിക്കു കൈമാറും.അപ്പീല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റീജനില്‍ നിന്നും സമാഹരിക്കുന്ന തുക ഡിസാസ്‌റ്റെര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന് കൈമാറും.അതോടൊപ്പം അംഗ സംഘടനകളി ല്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തും. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ ണങഇഅ അംഗങ്ങളെ യുക്മ റീജണ ല്‍ ! സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ,ട്രഷറര്‍ സുരേഷ് കുമാര്‍, എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.