1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2011

ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിംഗ് മലയാളി അസോസിയേഷന്‍ ന്റെ ആഭ്യമുഖ്യത്തില്‍ ലോങ്ങ്‌ലീട്ടിലേക്ക് (Longleat ) വിനോദ യാത്ര നടത്തുന്നു . ജൂണ്‍ മുപ്പതിന് ശനിയാഴ്ച ഡബിള്‍ടക്കര്‍ ബസില്‍ രാവിലെ 8 മണിക്ക് പുറപെടുന്ന ടീം സാലിസ് ബെറി കത്തീട്രല്‍ സന്ദര്‍ശിച്ച ശേഷമാണു ലോങ്ങ്‌ ലീടിലേക്ക് പോകുന്നത് . മാഗ്ന കാര്‍ടയിലുടെയും , ഏറ്റവും ഉയരം കൂടിയ ഗോപുരം ഉള്ള പള്ളി എന്ന നിലയിലും ഇംഗ്ലീഷ് ചരിത്രത്തില്‍ വളരെ അധികം പ്രാധാന്യമുള്ള ഇവിടെ കഴിഞ്ഞ 750 വര്‍ഷമായി സന്ദര്‍ശകര്‍ എത്തികൊണ്ടിരിക്കുന്നു .

അതിനു ശേഷം പത്തു മണിയോട് കൂടി ലോങ്ങ്‌ ലീടില്‍ എത്തുന്ന സംഘം വൈകുന്നേരം വരെ സഫാരി പാര്‍ക്ക് ,അഡവേന്ചെര്‍ പാര്‍ക്ക്‌(Adventure park ) തുടങ്ങിയവ സന്ദര്‍ശിച്ച ശേഷം വൈകീട്ട് എട്ടു മണിയോട് കൂടി തിരിച്ചെത്തുമെന്നും , മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരിക്കുന്ന എല്ലാവരും അറിയിച്ചിരിക്കുന്ന സമയത്ത് തന്നെ കളക്ഷന്‍ പോയന്റില്‍ എത്തിച്ചേരണ മെന്നും അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍ ,സെക്രട്ടറി സന്തോഷ്‌, ടൂര്‍ കോ ഓര്‍ടിനറ്റൊര്‍ മാരായ ജോയ് പൗലോസ്‌ , അബ്രാഹം എന്നിവര്‍ അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.