1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

ഇരുവൃക്കകളും തകരാറിലായി പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ഥി
ശസ്ത്രക്രിയയ്ക്കും തുടര്‍ ചികില്‌സയ്ക്കും സഹായം തേടുന്നു.പത്തനംതിട്ട ജില്ലയില്‍ പന്തളം പഞ്ചായത്തില്‍ കൂരംപാലയിലുള്ള കൊച്ചുതെങ്ങുംവിളയില്‍ രാജുവിന്റെ മകന്‍ രാഹുല്‍ രാജാണ്  സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്.പത്താം ക്ലാസ് ജയിച്ച ശേഷം കാഴ്ച്ചകുറവും ആരോഗ്യമില്ലായ്മയും കാരണം പഠനം നിര്‍ത്തേണ്ടി വന്നു രാഹുലിന്.രാഹുലിന്റെ അച്ഛന്‍ കൂലിപണി എടുത്താണ് കുടുംബം പുലര്‍ത്തിപോരുന്നത്.

രാഹുലിന് രണ്ടു വയസുള്ളപ്പോഴാണ് രാഹുലിന് വൃക്കയ്ക്ക് തകരാറുള്ളതായി
കണ്ടുപിടിച്ചത്. കഴിഞ്ഞ പതിനാലു വര്ഷമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുലിനെ ചികില്‌സിച്ചുകൊണ്ടിരിക്കുന്നത്.ആകെയുള്ള 5 സെന്റ് സ്ഥലം രാഹുലിന്റെ സഹോദരിയുടെ വിവാഹത്തിനായി ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയാണ്.അച്ഛനമ്മമാര്‍ ജോലിചെയ്തുകിട്ടുന്ന മുഴുവന്‍ പണവും രാഹുലിന്റെ ചികിത്സയ്ക്കായി ചിലവഴിക്കുകയാണ് ഈ കുടുംബം.

ഇരുവൃക്കകളും തകരാറിലായതിനാല്‍ ഇനി വൃക്ക മാറ്റിവയ്ച്ചാല്‍ മാത്രമേ രാഹുലിന്
ജീവന്‍നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.അതിനായി ഏകദേശം 18 ലക്ഷത്തോളം രൂപ ചിലവാകും.ഇത്രയും ഭാരിച്ച തുക എവിടെനിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് രാഹുലിന്റെ മാതാപിതാക്കള്‍.

കുടാതെ ആഴ്ചയില്‍ 3 പ്രാവശ്യം വീതം ഡയാലിസിസ് നടത്തേണ്ടതുണ്ട് രാഹുലിന്. രാഹുലിനെ കുറിച്ചറിഞ്ഞ ഒരു യു. കെ. മലയാളി രാഹുലിനെ സഹായിക്കുന്നതിനു വേണ്ടി വോക്കിംഗ് കാരുണ്യയെ സമീപിക്കുകയായിരുന്നു.രാഹുലിനെ സാമ്പത്തികമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ ജൂലൈ മാസം 20 നു മുന്പായി വോക്കിംഗ് കാരുണ്യയുടെ അക്കൊണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.