1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

ബോബന്‍ സെബാസ്ത്യന്‍

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാമത് ധനസഹായം നല്‍കുന്നത് കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്ക് സമീപം കുണ്ടുതോട് എന്ന സ്ഥലത്ത്‌ താമസിക്കുന്ന അലന്‍ സന്തോഷ്‌ എന്ന മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ട് വയസുള്ള സ്കൂള്‍ വിദ്യാര്‍ഥിക്കാണ്. അലന്‍ ബ്ലഡ്‌ കാന്‍സര്‍ എന്ന മാരക രോഗം ബാധിച്ച് ചികിത്സയിലാണ്. അലന്റെ ഇളയ സഹോദരി ജന്മനാ തന്നെ ഒരു രോഗിയാണ്. അലന്റെ മാതാപിതാക്കള്‍ കൂലിപ്പണി എടുത്താണ് അസുഖക്കാരായ രണ്ട്‌ മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റിപുലര്‍ത്തുന്നത്.

സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന ഈ കുടുംബം നാട്ടുകാരില്‍ നിന്നും അലനെ പഠിപ്പിക്കുന്ന ടീച്ചര്‍മാരില്‍ നിന്നും ലഭിക്കുന്ന ചെറിയ സംഭാവനകള്‍ കൊണ്ടാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. മകന്റെ അസുഖം മൂലം അലന്റെ പിതാവിന് കൂലിപ്പണിയ്ക്ക് പോലും പോകാം പറ്റുന്നില്ല. അലന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കീമോ തെറാപ്പിയും ബ്ലഡ്‌ ട്രാന്‍സ്‌ഫ്യൂഷനും നടത്തി വരുന്നു.

അലന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് സന്തോഷ എന്ന ഹതഭാഗ്യനായ പിതാവ്‌. നമുക്ക്‌ ഈ കുടുംബത്തെ നമ്മെ കൊണ്ട് ആകും വിധം ഒന്ന് സഹായിച്ചു കൂടെ? നമ്മുടെ ചെറിയ ചെറിയ സംഭാവനകള്‍ ജീവിച്ച് കൊതി തീര്‍ന്നിട്ടില്ലാത്ത ഈ കൊച്ചു മിടുക്കന് ഒത്തിരി ആശ്വാസമാകുമെന്ന് ഓര്‍ക്കുക. ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അകൌണ്ടിലേക്ക് ഏപ്രില്‍ പതിനഞ്ചിന് മുന്‍പായി പണം നിക്ഷേപിക്കുക. സന്മനസുള്ള ഏവരുടെയും സഹായം പ്രതീക്ഷിക്കുന്നു.

Bank Account Details:
Bank Name: H.S.B.C
Account Name: Woking Karunya Charitable Society
Sort Code: 404708
Account Number: 52287447

കൂടുതല്‍ വിവരങ്ങള്‍ക്ക് ജെയിന്‍ ജോസഫ്‌-07809702654, സിബി ജോസ്‌-07875707504, ബോബന്‍ സെബാസ്ത്യന്‍-07846165720 എന്നിവരുമായി ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.