വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് ധനസഹായം വയനാട് ജില്ലയിലെ മീനങ്ങാടിയിലുള്ള ജ്യോതിസ്നിവാസ് എന്ന ആതുരാലയത്തിനു കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്കുവേണ്ടി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജോയ്സ് ജോണ്‍ ജ്യോതിസ്നിവാസില്‍ നിന്നും ധനസഹായം സ്വീകരിച്ചതിന്‍റെ രസീത് ഏറ്റ്‌വാങ്ങി. ജ്യോതിസ്നി വാസിന് 26676.28 രൂപയാണ് ജനുവരിമാസത്തെ ധനസഹായമായി വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയത്.
വോക്കിംഗ് കാരുണ്യയുടെ ഡിസംബര്‍ മാസത്തെ ധനസഹായം ലഭിച്ചത് കോട്ടയം ജില്ലയിലെ തലയോലപറമ്പിലുള്ള പിയാത്ത ഭവനാണ്. ഉറ്റവരും ഉടയവരും ഇല്ലാത്ത അമ്പതില്‍പരം മാനസിക രോഗികളെ ചികിത്സിച്ചു സംരക്ഷിച്ചു പോരുന്ന സ്ഥാപനമാണ് ജ്യോതിസ്ഭവന്‍. ബ്രദര്‍ ജോണിയുടെ നേതൃത്തത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു പോരുന്നത്. ഓരോമാസവും കേരളത്തിലെ ഓരോജില്ലകളില്‍ അവശതയനുഭവിക്കുന്നവരെയും പാവപ്പെട്ടവരെയും സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപികൃതമായ ചാരിറ്റി സംഘടനയാണ് വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി.
ധനസഹായം സ്വീകരിച്ച ബ്രദര്‍ ജോണി വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്ക് നന്ദി അറിയിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ആശംസകള്‍ നേരുകയും ചെയ്തു. വോക്കിംഗ് കാരുണ്യയോടൊപ്പം ഈ സംരംഭത്തോട്സ ഹകരിച്ച യുകെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു. വോക്കിംഗ് കാരുണ്യയുടെ ഫെബ്രുവരി മാസത്തെ ധനസഹായം നല്‍കുന്നത് കണ്ണൂര്‍ ജില്ലയിലുള്ള ബോണ്‍ കാന്‍സര്‍ ബാധിച്ച ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കാണ്. ഈ കൊച്ചു സഹോദരിയെ സഹായിക്കാന്‍ സന്മനസുള്ളവര്‍ ചാരിറ്റിയുടെ bank account ലേയ്ക്ക് ഫെബ്രുവരി 15 നു മുന്പായി സംഭാവനകള്‍ നല്കാവുന്നതാണ്.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല