വോക്കിംഗ് മലയാളി അസോസിയേഷന്‍ന്റെ മൂന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ പത്തു ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ നാലു മണി വരെ ഓള്‍ഡ് വോക്കിങ്ങിലുള്ള കമ്മ്യുണിട്ടി സെന്‍റര്‍ ( Sundridge Road Old Woking GU22 9AT ) ഹാളില്‍ നടക്കും. രാവിലെ പത്തു മണിക്ക് രജിസ്ട്രെഷന്‍ ആരംഭിക്കും . തുടര്‍ന്ന് അത്ത പൂക്കളം ഒരുക്കി വടംവലി മത്സരം , ചാക്കിലോട്ടം, പുലികളി, ഉള്‍പ്പടെയുള്ള വിനോദ കായിക മത്സരങ്ങളും നടക്കും. ഉച്ചക്ക് മുപ്പതു ഐറ്റത്തോട് കൂടിയും മൂന്നു തരം പായസവും കൂട്ടിയുള്ള ടേസ്റ്റ് ഓഫ് കേരള ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും നടക്കും .
ഓണസദ്യയോട് അനുബന്ധിച്ച് യു കെ യിലെ അറിയപെടുന്ന ഗായകനായ ജയ്സണ്‍ പീറ്റര്‍ നയിക്കുന്ന ഗാനമേളയും , അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര കളി , കുട്ടികള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ , സിനിമാറ്റിക് ഡാന്‍സുകള്‍ ,ലിയാ ജെയിന്‍ അവതരിപ്പിക്കുന്ന വാദ്യ സംഗീതഉപകരണ പ്രകടനം, മറ്റു കലാ പ്രകടനങ്ങള്‍ എന്നിവ ഓണാഘോഷത്തിനു മറ്റു കൂട്ടും.
അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അഞ്ചു പൌണ്ടും, അംഗങ്ങളുടെ കുട്ടികള്‍ക്ക് മൂന്നു പൌണ്ടും ആയിരിക്കും രജിസ്ട്രെഷന്‍ ഫീസ്. അംഗങ്ങള്‍ അല്ലാത്ത എല്ലാ മലയാളികളെയും ഈ ആഘോഷ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു .
മുതിര്‍ന്നവര്‍ക്ക് എട്ടു പൌണ്ടും കുട്ടികള്‍ക്ക് അഞ്ചു പൌണ്ടും ആയിരിക്കും രജിസ്ട്രെഷന്‍ ഫീസ്. അസോസിയേഷന്‍അംഗങ്ങളുടെ മക്കളില്‍ നിന്ന് ഈ വര്ഷം ജി സി എസ ഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ
കുട്ടിക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതാണ് .മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ഒരു ഉത്സവമാക്കിമാറ്റാന്‍ വോക്കിങ്ങിലും പരിസരത്തുമുള്ള എല്ലാ നല്ലവരായ മലയാളികളെയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ മൂലെക്കുന്നേല്‍, സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിക്കുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല