1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

അഞ്ച് വിവാഹം എന്നൊക്കെ പറയുന്നത് ഒരു കാര്യമെ അല്ല. പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ ഇതൊക്കെ പതിവാണ്. എന്നാല്‍ ഇരുപത്തിയൊന്‍പതാമത്തെ വയസില്‍ അഞ്ചാം വിവാഹത്തിന് തയ്യാറെടുക്കുക എന്ന് പറയുന്നത് അല്പം കടന്ന കൈയാണെന്ന് പറയാതെ വയ്യ. ഇരുപത്തിനാലാമത്തെ വയസില്‍ നാല് വിവാഹം കഴിച്ച സ്കോട്ട്ലന്‍റ് യുവതിയാണ് ഇപ്പോള്‍ അഞ്ചാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത്.

ഏലിസന്‍ സ്മിത്തിന്‍റെ കാര്യം ബഹുരസമാണ്. ആദ്യ ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് പത്താമത്തെ ദിവസം ഏലിസന്‍റെ അമ്മയുമൊത്ത് ഒളിച്ചോടി. പിന്നീട് രണ്ടാമത്തെ കാമുകനും ഏലിസനെ വഞ്ചിച്ചുവെന്ന് പറയുന്നതാകും ശരി. എന്തായാലും രണ്ടാമത്തെ വിവാഹവും കുളമായതോടെ മൂന്നാമത്തെ വിവാഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അന്വേഷണം തുടങ്ങി. എന്നാല്‍ മൂന്നാമത്തെ വരന്‍ നല്ല ഒന്നാന്തരം വിവാഹത്തട്ടിപ്പ് വീരനായിരുന്നു. അതോടെ കാര്യങ്ങള്‍ പഴയതുപോലെയായി.

എന്നാല്‍ നാലാമത്തെ ഭര്‍ത്താവിനോടൊപ്പം നല്ല ജീവിതം സ്വപ്നം കണ്ടുതുടങ്ങിയ ഏലിസന്‍ വിവാഹം കഴിഞ്ഞ് അല്പകാലം കഴിഞ്ഞതോടെ കാര്യം മനസിലാക്കി. നാലാമതും താന്‍ വഞ്ചിക്കപ്പെടുകയാണ്. ഇരുപത്തിനാലാമത്തെ വയസില്‍ ഇത്രയധികം അനുഭവങ്ങള്‍ സമ്പാദിച്ച ഏലിസന്‍ കുറച്ചുകാലം വിവാഹത്തെക്കുറിച്ച് ആലോചിക്കാതെ കഴിഞ്ഞുകൂടി. എന്നാല്‍ വീണ്ടും വിവാഹസ്വപ്നം താലോലിക്കുകയാണ് ഈ പെണ്‍കുട്ടി.

മുന്‍ഭര്‍ത്തക്കന്മാരുടെ കാര്യങ്ങളെല്ലാം മനസിലുള്ള ഏലിസന്‍ നല്ല ഒരാളെയാണ് ഇപ്പോള്‍ കണ്ടുവെച്ചിരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഏലിസന്‍ ശുഭാപ്തി വിശ്വാസത്തോടെ പുതിയ ജീവിതം തുടങ്ങാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.