1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വിമന്‍സ് കോഡ് ബില്‍ മാനവകുലത്തിന്റെ നന്മക്കായി ദൈവത്താല്‍ സ്ഥാപിതമായിരിക്കുന്ന വൈവാഹിക ഉടമ്പടിക്കും മനുഷ്യാവകാശങ്ങള്‍ക്കും പ്രാപഞ്ചിക സംവിധാനങ്ങള്‍ക്കും എതിരാണെന്ന് എന്‍കെസിഎ പ്രസിഡണ്ട് ശ്രീ.ലൂക്ക് ക്രോയിഡനില്‍ പ്രസ്താവിച്ചു. ഇത് സഭയുടേയോ സമുദായത്തിന്റെയോ മാത്രം പ്രശ്നമല്ല. ജീവന്റെ മൂല്യത്തിന് മേലും മാത്രുത്വത്തിന്മേലുള്ള കടന്നാക്രമണമാണ് വിമന്‍സ് കോഡ് ബില്‍. ആയതിനാല്‍ ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ സമസ്ഥ മലയാളീ സമൂഹവും ഇതിനെതിരായി ഉണരേണ്ടതും പ്രതികരിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ആദ്ദേഹം പറഞ്ഞു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വിവാഹമെന്ന കൂദാശയിലൂടെ ദൈവത്തിന്റെ സൃഷ്ടി കത്തര്‍വ്യത്തില്‍ പങ്കാളികളാകാനും അങ്ങനെ സന്താനങ്ങള്‍ക്ക് ജന്മം നല്‍കി ഭൂമിയില്‍ വര്‍ദ്ധിക്കുവാനുമാണ്. മനുഷ്യകുലത്തിനു മുഴുവന്‍ വേണ്ട എല്ലാ പ്രകൃതി വിഭവങ്ങളും സംവിധാനങ്ങളും ദൈവം ഈ പ്രപഞ്ചത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇനിയെല്ലാം വേണ്ട വിധത്തില്‍ സ്വാര്‍ഥതയും കുത്തകാമനോഭാവവും ഇല്ലാതെ പങ്കു വെക്കാനായാല്‍ ഭൂമുഖത്തെ സകല ജനങ്ങള്‍ക്കും ലോകാവസാനം വരെയും അനുഭവിക്കാനുള്ളത് പ്രക്രുതിയിലുണ്ട്.

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പ്രതികരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഈ കുത്തകാ മനോഭാവത്തിനും സ്വാര്‍ഥതയ്ക്കും എതിരെയാണ്. അല്ലാതെ രണ്ടു കുട്ടികളിലധികം ഉള്ളവര്‍ക്ക് ജയിലറയും പിഴയും ഗര്‍ഭചിദ്രം അനുവദനീയമാക്കലും ഈശ്വര വിശ്വാസത്തിന്റെ ആത്മീയ സംസ്കാരം ഉള്‍ക്കൊള്ളുന്ന അഷ്ടഭാരതത്തില്‍ കൊണ്ട് വരുവാന്‍ ശ്രമിക്കുന്നവരും അതിനെ അനുകൂലിക്കുന്നവരും ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ഫലമായെന്നു പറയപ്പെടുന്ന വാനരപരിണാമത്തിന്റെ അല്ലെങ്കില്‍ വാനര സംസ്കാരത്തിന്റെ വാക്താക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.