സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക് നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ കയറിയ ഇന്ത്യക്കാരന്. ഗുജറാത്ത് സ്വദേശിയായ ഭാരത് സിന്‍ഹ് പാര്‍മര്‍ എന്നയാളാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
ബജാജ് ഡിസ്കവര് 125 ബൈക്കില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പാര്‍മര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. ബൈക്കിന്റെ പിന്‍ഭാഗത്ത് അധികമായി മെറ്റല്‍ ഘടിപ്പിച്ചാണ് ഇയാള്‍ ബൈക്ക് തയ്യാറാക്കിയിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൈക്കിന്റെ നീളം 26.29 മീറ്ററാണ്.
മൂന്ന് ഇഞ്ച് വലിപ്പമുള്ള ഇരുമ്പ് കമ്പികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൈക്ക് പരസഹായമില്ലാതെ 100 മീറ്റര്‍ ഓടിച്ചാണ് പാര്‍മര്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്നതിനുള്ള അര്‍ഹത നേടിയത്. മുമ്പ് ഗിന്നസില്‍ ഇടംപിടിച്ചിരുന്ന ഏറ്റവും നീളം കൂടിയ ബൈക്കിനേക്കാള്‍ 13 അടി നീളം കൂടുതലാണ് പാര്‍മര്‍ നിര്‍മ്മിച്ച ബൈക്കിന്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല