1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2012

ലോകത്തിലെ ഏറ്റവും വഷളന്മാരായ കുറെ രക്ഷിതാക്കളെ കണ്ടോളൂ. തങ്ങളുടെ കുട്ടികള്‍ പാമ്പിനൊപ്പം കിടക്കുന്നതോ, സിഗരറ്റ് വലിക്കുന്നതോ ഒന്നും ഇവര്‍ക്ക് വിഷയമല്ല. ലോകത്തിലെ ഏറ്റവും മോശം രക്ഷിതാക്കള്‍ എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗര്‍ പ്രസിദ്ധീകരിച്ചതാണ് ഈ രക്ഷിതാക്കളുടെ കഥ. ഈ ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ അറിയാം ഈ രക്ഷിതാക്കള്‍ എത്ര വഷളന്‍മാരാണെന്ന്.

കുട്ടികള്‍ക്ക്, അതും അഞ്ചു വയസുപോലും തികയാത്ത കുട്ടികള്‍ക്ക് ആരെങ്കിലും ബിയര്‍ കൊടുക്കുമോ ? ഈ റിപ്പോര്‍ട് അനുസരിച്ച് ഈ രക്ഷിതാക്കല്‍ക്ക് അതിനും മടിയില്ല. ഇത്ര ചെറുപ്പത്തിലേ ബിയര്‍ രുചിക്കന്‍ ഈ കുട്ടികള്‍ റെഡിയാണ്. ഇല്ലെങ്കില്‍ രക്ഷിതാക്കള്‍ ബിയര്‍ കുടിപ്പിക്കും. കൊച്ചു പെങ്കുട്ടികള്‍ക്ക് സിഗരറ്റ് വലിക്കാന്‍ കൊടുക്കുക തൊക്കെ ഈ രക്ഷിതാക്കളുടെ ഹോബിയാണ്.

പാമ്പിനെ കണ്ടാല്‍ നമ്മുടെ കുട്ടികള്‍ ഭയന്നേക്കും. എന്നാല്‍ ഈ കുട്ടികള്‍ ഭയക്കില്ല. എങ്ങനെ ഭയക്കും ? പാമ്പുമായി ഒരുമിച്ചല്ലേ കിടപ്പ്. അതേ, അത്ഭുതപ്പെടേണ്ട വലിയ പാമ്പിനെ ഉറങ്ങുന്ന കുട്ടികള്‍ക്കൊപ്പം കിടത്താനും ഇവര്‍ക്ക് മടിയില്ല. കുട്ടികള്‍ ഫ്രീങ്ങില്‍ കയറി ഇരിക്കുക, ടോയിലറ്റ് ക്ലോസറ്റില്‍ ചീത്ത വെള്ളത്തില്‍ കളിക്കുക ഇതൊക്കെ ഈ കുട്ടികളുടെ ഹോബിയാണ്. ഇതെല്ലാം കണ്ടു ആസ്വദിക്കാന്‍ രക്ഷിതാക്കളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.