1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

ക്രിസ്തുമസ് ആശംസാസന്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകളാണ് ക്രിസ്തുമസിന്റെ പ്രത്യേകത. ആദ്യകാലങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ആയിരുന്നു ക്രിസ്മസ് കാര്‍ഡുകളില്‍ ഉപയോഗിച്ചിരുന്നത് എന്നാലും പിന്നീട് അത് മതപരമായ കെട്ടുപാടുകള്‍ പൊട്ടിച്ചു ജനകീയമായിത്തീരുകയായിരുന്നു.ഇതാ ലോകത്തിലെ ഏറ്റവും പ്രായമേറിയ ക്രിസ്തുമസ് കാര്‍ഡ്‌. നൂറ്റിഅറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇത് അയച്ചിരിക്കുന്നത്. 1843 ല്‍ സിവില്‍ സര്‍വന്റ് സര്‍ ഹെന്റി കോള്‍ ആണ് ഈ കാര്‍ഡ്‌ സ്വായത്തമാകിയത്.റെല്ഫോടിലെ അയേണ്‍ ബ്രിഡ്ജ് ഗോര്‍ഗെ മ്യൂസിയത്തില്‍ ആണ് ഇത് പ്രദര്‍ശിപ്പിക്കുന്നത്.

ബ്രിട്ടീഷ്‌പോസ്റല്‍ മ്യുസിയം ആന്‍ഡ്‌ അര്‍കെവ്സിലെ അന്ന ഫ്ലഡ് ആണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ കാര്‍ഡായി ഇതിനെ കണ്ടെത്തിയത്.പഴയ ആ സമയങ്ങളില്‍ കാര്‍ഡുകള്‍ ചിലത് കൂട്ടുകാര്‍ക്ക് അയക്കുകയും ബാക്കിയുള്ളവ വില്‍ക്കപെടുകയും ചെയ്യുകയായിരുന്നു. ആര്‍ച്ചിവിസ്റ്റായ അന്ന ഫ്ലഡ് പറയുന്നതനുസരിച്ച് അന്ന് ക്രിസ്മസ് കാര്‍ഡുകള്‍ അയക്കുമായിരുന്നു എന്നതിന് യാതൊരു തെളിവുകളും ഇല്ല എന്നാണു. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ പുതുവല്‍സരാശംസ കാര്‍ഡുകള്‍ നിലവിലിരുന്നു പക്ഷെ ക്രിസ്മസ് കാര്‍ഡുകള്‍ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല .

ഈ കാര്‍ഡ്‌ അയച്ചതിനു ഇരുപതു വര്‍ഷത്തിനു ശേഷമായിരുന്നു ക്രിസ്തുമസ് കാര്‍ഡുകള്‍ വ്യാപകമാകുന്നത്.1862 ല്‍ ആണ് ചാള്‍സ് ഗൂടലും മക്കളും ക്രിസ്തുമസ് കാര്‍ഡ്‌ എന്ന പേരില്‍ കാര്‍ഡുകള്‍ വില്പന നടത്തിതുടങ്ങിയത്.സര്‍ ഹെന്‍ട്രി കോള്‍സ് കലയിലും ചിത്രരച്ചനയിലുമെല്ലാം താല്പര്യമുള്ളവനായിരുന്നു.സാധാരണജനവിഭാഗത്തിന് അസാധ്യമായ നിരക്കിലാണ് അദ്ദേഹം അന്ന് ഈ കാര്‍ഡുകള്‍ വിറ്റിരുന്നത്.കൈകളാല്‍ ചായംപൂശിയ കാര്‍ഡ്‌ ജോണ്‍ സി ഹോര്സ്ലി എന്നയാളാണ് രൂപകല്‍പ്പന ചെയ്തത്.

ആയിരത്തോളം കാര്‍ഡുകള്‍ അന്നിറങ്ങിയെങ്കിലും വിരളിലെണ്ണനാവുന്നതെ ഇന്ന് ശേഷിക്കുന്നുള്ളൂ. മ്യൂസിയം സന്ദര്‍ശിച്ച ജോവാന്‍ ക്ലര്‍ക്ക്‌ പറയുന്നു “ഞാന്‍ ക്രിസ്മസ് കാര്‍ഡ്‌ കാണാനായി പ്രത്യേകിച്ച് വന്നതൊന്നുമ്മല്ല പക്ഷെ എനിക്ക് അത് നന്നായി കാണാന്‍ പറ്റി. സന്തോഷം. ചരിത്രത്തിലേക്ക് കുറച്ചു നേരം നമ്മള്‍ തിരിഞ്ഞു നോക്കുന്നത് പോലെ എനിക്ക് അനുഭവപെട്ടു”. അതെ ചരിത്രം ഇവിടെയുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.