1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ മെല്‍ബണില്‍ മരിച്ചു. മുപ്പതാം വയസില്‍ കാഴ്ചയും കേഴ്‌വിയും നഷ്ടമായാണ് ഓസ്‌ട്രേലിയക്കാരിയായ മാഗിയെന്ന നായ വിട പറഞ്ഞത്. വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും മാഗിയെ അലട്ടിയിരുന്നില്ലെന്നും ഫാമില്‍ നിന്ന് ഓഫീസിലേക്ക് അവളെന്നും നടക്കുകയും സാധാരണഗതിയില്‍ പെരുമാറുകയും ചെയ്തിരുന്നതായി ഉടമ മാക്ലാരന്‍ പറഞ്ഞു.

മാഗിയുടെ യഥാര്‍ഥ പ്രായം തെളിയിക്കാനുള്ള രേഖകള്‍ മാക്ലാരന്റെ പക്കല്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മാഗിയെ വീട്ടിലെക്ക് കൊണ്ടു വരുമ്പോള്‍ തന്റെ ഇളയമകന്‍ ലിയാമിന് നാലു വയസ്സായിരുന്നു പ്രായം. ഇപ്പോള്‍ മകന് 34 വയസ്സു പ്രായമുണ്ട്.

വിക്‌ടോറിയ ക്ഷീര കര്‍ഷകനായ മാക്ലാരനായിരുന്നു തുടക്കം മുതല്‍ മാഗിയുടെ ഉടമ. സാധാണ ഗതിയില്‍ മിക്ക നായകളും എട്ടു മുതല്‍ പതിനഞ്ച് വയസ്സു വരെയാണ് ജീവിച്ചിരിക്കുക പതിവ്. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രായം കുടിയ നായയെന്ന ഔദ്യേഗിക അംഗീകാരമുണ്ടായിരുന്ന ബ്ലുയി 29 വയസ്സുവരെ ജീവിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.