1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

ലോകത്തിലെ ഏറ്റവും പ്രായമേറിയ പോസ്റ്റാഫീസ് മുന്നൂറാം വയസിലേക്ക് കടക്കുന്നു. ഡാംഫ്രീസ് & ഗല്ലോവേയിലെ സന്ക്വയറില്‍ 1712 ലാണ് ഈ പോസ്റ്റാഫീസ്‌ നിലവില്‍ വന്നത്. ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും എകീകരണത്തിന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഈ പോസ്റ്റാഫീസ്‌ നിലവില്‍ വന്നത്. ഇപ്പോള്‍ ഇതിന്റെ നിലവിലെ അധികാരികള്‍ പെന്നിയും(49) റിച്ചാര്‍ഡ്‌ മര്‍ഫി(55)യുമാണ്. ഏഴു മാസത്തോളമേ ആയിട്ടുള്ളൂ ഇവര്‍ ഇവിടെ പോസ്റ്റ്മാസ്റ്റര്‍ ആയി വന്നിട്ട്.

നാല് കുട്ടികളുടെ അമ്മയായ പെന്നിയാണ് ഈ പോസ്റ്റാഫീസിലെ ആദ്യ വനിതാ പോസ്റ്റ്‌മാഷ്‌. ഇവരുടെ കുടുംബത്തിന്റെ വകയായ ഇതിന്റെ മുന്നൂറാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കും എന്ന് തന്നെയാണ് ഇരുവരും പറയുന്നത്. ഇത് ഒരു കെട്ടിടം മാത്രമല്ലെന്നും ചരിത്രം കുറിച്ച ഒന്നാണെന്നും ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോഴത്തെ ജോലി ഇരുവരും നല്ല വണ്ണം ആസ്വദിക്കുന്നുണ്ട്. ഒരു ദേശീയ സമ്പത്ത് എന്ന നിലയില്‍ നിന്നും അന്തര്‍ദേശീയ സമ്പത്തായി മാറിയിരിക്കുകയാണ് ഈ പോസ്റ്റാഫീസ്‌.

1712ലാണ് ആദ്യമായി ഈ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഒരു പോസ്റ്റ്‌മാസ്റ്റര്‍ നിയന്ത്രിക്കും വിധം വളര്‍ന്നത്‌ 1739ലാണ്. ഡാംഫ്രീസ്നെയും അയ്രനെയും ബന്ധിപ്പിക്കുന്ന സംവിധാനമായി മാറുവാന്‍ ഈ പോസ്റ്റാഫീസിനു സാധിച്ചു. കത്തുകളും പാഴ്സലുകളും കൈമാറാന്‍ ഇത് മൂലം സാധിച്ചിരുന്നു. 1738ല്‍ സ്റ്റാമ്പ്‌ സംവിധാനം നിലവില്‍ വന്നു. 1862ആയതോടെ ബാങ്കുകളുടെ അവസ്ഥയിലേക്കു വളരാന്‍ പോസ്റ്റാഫീസിനായി.

പിന്നീട് തലമുറകള്‍ കൈമാറി വരികയായിരുന്നു ഈ പോസ്റ്റാഫീസ്‌. പലര്‍ക്കും ഒരുപാട് ഓര്‍മകളുടെ കൂടാരമാണ് ഈ പോസ്റ്റാഫീസ്‌. അച്ഛന്റെയും സഹോദന്റെയും ഓര്‍മ്മകള്‍ ഈ കെട്ടിടങ്ങളില്‍ ഇപ്പോഴും മരിക്കാതെ നിലനില്‍ക്കുന്നുണ്ടെന്നു കരുതുന്നുവര്‍ കുറവല്ല. 1997ലാണ് ഈ പോസ്റ്റാഫീസ്‌ നവീകരിച്ചത് എങ്കിലും പഴയ ഉപകരണങ്ങള്‍ക്ക്‌ ഒരു കോട്ടവും തട്ടാത്ത രീതിയില്‍ ഇപ്പോഴും ഈ പോസ്റ്റാഫീസ്‌ പ്രവര്‍ത്തിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.