ചികിത്സക്ക് വിധേയമാക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്റെ വളര്‍ച്ച 8അടി 3ഇഞ്ചില്‍ നിന്നത്. സുല്‍ത്താന്‍ കൊസേന് (29) ആണ് ഉയരം കൊണ്ട് കഷ്ടപെട്ടു ഒടുവില്‍ ഡോക്റ്റര്‍മാരുടെ കാലുകളില്‍ അഭയം പ്രാപിച്ചത്. അക്രോമഗല്ലി എന്ന രോഗം കൊണ്ട് വലഞ്ഞ ഇദ്ദേഹത്തിനു പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ ക്യാന്‍സര്‍ ബാധിക്കുകയായിരുന്നു. ഇത് മൂലം വളര്‍ച്ച നിയന്ത്രണാതീതം ആകുകയും ചെയ്യും. ഇത് യൌവനാരംഭത്തില്‍ ആകുമ്പോള്‍ ഇത് ജൈജാന്റിസം എന്ന രോഗത്തിനും കാരണമാകുന്നു.
മെയ് 2010 ലാണ് ഇതിനുള്ള ചികിത്സ ആരംഭിച്ചത്. പിന്നീട് വളര്‍ച്ചക്ക് കാരണമായ ഹോര്‍മോണിനെ നിയന്ത്രിക്കുവാനുള്ള ചികിത്സയിലേക്ക് മാറുകയായിരുന്നു ഇദ്ദേഹം. തുര്‍ക്കിക്കാരനായ ഇദ്ദേഹം ചികിത്സ നടത്തിയത് വിര്‍ജിനിയയിലെ ചാര്ലറ്റ്വില്ലെ യൂണിവേര്സിറ്റിയില് ആണ്. ഒരു സാധാരണ മനുഷ്യനെ ചികിത്സിക്കുന്ന അതെ രീതിയില്‍ തന്നെയായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചതെന്നു ഡോക്റ്റര്‍മാര്‍ പറയുന്നു.
ഒടുവില്‍ മൂന്നു മാസം നീണ്ടു നിന്ന ചികിത്സക്കൊടുവില്‍ കൊസെന്റെ വളര്‍ച്ച നിന്നെന്നു ഡോക്റ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഗിന്നസ് ബുക്കില്‍ പേരുള്ള കൊസന്‍ ഇപ്പോള്‍ ചികിത്സയുടെ പേരിലും ഗിന്നസില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. സുല്‍ത്താന്റെ ജീവന് ഭീഷണിയായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച എന്നും ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം നിയന്ത്രണത്തിലാണെന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല