എഡിന്‍ബറോ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷ പരിപാടികള്‍ നാളെ (15.01.2012) വൈകുന്നേരം നാലു മുതല്‍ 10വരെ എഡിന്‍ബര്‍ഗ് ഡാന്‍ഡര്‍ ഹാള്‍ മൈനേഴ്‌സ് ക്ലബ് ഹാളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. മലയാളി സമാജം ജനറല്‍ കണ്‍വീനര്‍ ബിജുജോണ്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കണ്‍വീനര്‍മാരായ ജിന്‍സ് എബ്രഹാം, റെജി ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ക്ക് ബിജു ജോസഫ് , റെജി എബ്രഹാം , ജിംജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന നറുക്കെടുപ്പിന്റെ ഉദ്ഘാടനം രക്ഷാധികാരി ജോണ്‍ ചെറിയാന്‍ നിര്‍വഹിക്കും. പരിപാടികള്‍ക്ക് സിബി തയ്യില്‍, ഷൈന്‍ ടോം, ജോസ് സൈമണ്‍, വര്‍ഗീസ് മാത്യു, ജോര്‍ജ് മാണി, സാജന്‍ ചാണ്ടി, രഞ്ചു ഇ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പി ആര്‍ ഒ ടിജോ മറ്റം- 07852900970











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല