മാള്‍വെനില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി മലയാളി വിശ്വാസി കൂട്ടായ്മയായി മാറുവാന്‍ പോകുന്ന യഹോവായിരേ കാത്തലിക് ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി യുകെയിലെങ്ങും മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു. അടുത്ത മാസം രണ്ടാം ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയുള്ള ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലുമാണ്.
ധ്യാനത്തില്‍ സംബന്ധിക്കുന്നവരില്‍ ദൈവാനുഭവവും ആത്മീയ വളര്‍ച്ചയും ലഭ്യമാകുമ്പോളാണ് ധ്യാനം പൂര്‍ണമായ വിജയമാകുന്നത്. ഇത് സാധ്യമാകുന്നത് അനേകം വ്യക്തികളുടെയും കൂട്ടായ്മകളുടെയും മധ്യസ്ഥ പ്രാര്‍ത്ഥനകളും ത്യാഗ പൂര്‍ണമായ പ്രാര്‍ത്ഥനകളാലുമാണ്. നൂറില്‍ താഴെ വിശ്വാസികളാല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ 3500 ല്‍ അധികം വിശ്വാസികള്‍ സംബന്ധികുന്നതിനും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും കാരണങ്ങളില്‍ ഒന്ന് ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനകളാണ്.
പാപികളായ മനുഷ്യര്‍ക്ക് വേണ്ടി പിതാവായ ദൈവത്തോട് മധ്യസ്ഥം വഹിച്ചു യേശു ചിന്തിയ തിരുരക്തത്താല്‍, വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി പ്രത്യാശയോടെയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മധ്യസ്ഥം വഹിച്ചു പ്രാര്‍ഥിക്കുന്നത്. ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായത്തില്‍ പഴയ നിയമത്തിലെ സംഖ്യയുടെ പുസ്തകം പതിനാലാം അധ്യായമാണ് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശക്തമായ മധ്യസ്ഥ പ്രാര്‍ഥനകളില്‍ ഒന്ന്.
അടുത്തമാസം പതിനൊന്നിന് മാള്‍വെണ്ണിലെ ത്രീ കൌണ്ടി ഷോ ഗ്രൗണ്ടില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ, സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന എന്നിവരുടെ നേതൃത്വത്തില്‍ മഹാ കണ്‍വെന്‍ഷനായ യഹോവായിരേ യിലൂടെ യുകെയിലെ മലയാളി വിശ്വാസി സമൂഹം പുതിയൊരു നവീകരണത്തിന് തുടക്കം കുറിക്കും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല