മാള്‍വെണ്‍ഹില്‍സ്: യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമത്തിന് ഇനി നാല് ദിനങ്ങള്‍ മാത്രം. വിശ്വാസ സാഗരത്തെ എതിരേല്‍ക്കാന്‍ മാള്‍വെണ്‍ഹില്‍സ് ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുവുമായുള്ള ആത്മ ബന്ധത്തെ പരിപോഷിപ്പിക്കുവാന്‍ ഉതകുന്ന യുകെയിലെ വിശ്വാസ സമൂഹം നെഞ്ചിലേറ്റിയ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഇത്തവണ നയിക്കുന്നത് ഫാ.സേവ്യര്‍ഖാന്‍ വട്ടായിലാണ്.
ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനായ ഫാ.സേവ്യര്‍ഖാന്റെ വചന ശ്രുശ്രൂഷകളില്‍ ജന ലക്ഷങ്ങളാണ് സംബന്ധിക്കുന്നത്. രണ്ടാം ശനിയാഴ്ച കണ്‍വെന്ഷനീലൂടെ യുകെയിലെങ്ങും യേശുവുമായിട്ടുള്ള ആത്മബന്ധം കുടുംബങ്ങളിലും വ്യക്തികളിലും പരിപോഷിപ്പിക്കുവാന്‍ ഫാ.സോജി ഓലിക്കലിന് സാധിച്ചു. ഫാ. സോജി ഓലിക്കലിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയോടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ഫാ.ജോമോന്‍ തൊമ്മനയുടെ വിടുതല്‍ ശ്രുശ്രൂഷകളും കുമ്പസാരവും വിശ്വാസികള്‍ക്ക് പുത്തനുണര്‍വ് പകരുന്നു.
ലോക പ്രവാസി മലയാളി കൂട്ടായ്മകളില്‍ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന യഹോവായിരെ കണ്‍വെന്‍ഷന്‍ അരങ്ങേരുനത് മാള്‍വെണ്‍ഹില്‍സിലെ ത്രീ കൌണ്ടി ഷോ ഗ്രൌണ്ടിലെ പ്രധാന വേദിയായ വേ ഹാളിലാണ്. ഇവിടേക്കുള്ള പ്രവേശനം ബ്രൌണ്‍ ഗേയ്റ്റ് വഴിയാണു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പുലര്‍ച്ചെ തന്നെ ബസുകളില്‍ യാത്ര തിരിക്കും.
ധ്യാനത്തിന് മുന്നോടിയായുള്ള അഖണ്ഡ ജപമമാലകളും ഉപവാസ പ്രാര്‍ത്ഥനകളും മധ്യസ്ഥ പ്രാര്‍ത്ഥനകളും സജീവമായി നടന്നു വരുന്നു. ധ്യാന സംബന്ധമായ വിവരങ്ങള്‍ക്ക്; ജോസ് 07414747573 അല്ലെങ്കില്‍ ഷിബു 07737172449 എന്നിവരുമായി ബന്ധപ്പെടുക. ധ്യാന വേദിയുടെ പോസ്റ്റ് കോഡ് WR136NW.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല