1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

കാമുകനുമായുളള ചാറ്റിങ്ങിനിടെ ശല്യപ്പെടുത്തിയ കുഞ്ഞിനെ വെളളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ കുഞ്ഞിനെ പീഡിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് കാമുകനാണന്ന് കാമുകിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാതാവ് യാസ്മിന്‍ ചൗധരിയാണ് കാമുകന്‍ അമാസ് ഖുറേഷിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ കുഞ്ഞിനെ വെളളത്തില്‍ മുക്കിയതെന്ന് കോടതിയില്‍ വെളിപ്പെടുത്തിയത്. ചാറ്റിങ്ങിനിടയില്‍ സ്ഥിരമായി കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഖുറേഷി ആവശ്യപ്പെടാറുണ്ടായിരുന്നതായും യാസ്മിന്‍ മൊഴി നല്‍കി.

ചാറ്റിങ്ങിനിടയില്‍ കുഞ്ഞ് കരഞ്ഞ് ശല്യമുണ്ടാക്കിയപ്പോഴാണ് കുട്ടിയെ കാലില്‍ തൂക്കിയെടുത്ത് ബക്കറ്റിലെ വെളളത്തില്‍ തലകീഴായി മുക്കിപ്പിടിക്കാന്‍ ഖുറേഷി ആവശ്യപ്പെട്ടത്. രണ്ട് പ്രാവശ്യം മുക്കിയപ്പോഴേക്കും കുഞ്ഞിന്റെ ബോധം നശിച്ചിരുന്നു. തുടര്‍ന്ന് മുഖത്ത് വെളളം തളിക്കുകയോ മുളക് പൊടി തീറ്റിക്കുകയോ ചെയ്താല്‍ കുട്ടിക്ക് ബോധം വീഴുമെന്ന് ഖുറേഷി യാസ്മിനെ ഉപദേശിക്കുകയും ചെയ്തത്രേ. ഭയന്നുപോയ യാസ്മിന്‍ എമര്‍ജന്‍സി സര്‍വ്വീസിന് ആവശ്യപ്പെടുകയും കുട്ടിയെ ആശുപത്രിയിലെത്തിച്ച് പിറ്റേദിവസം മരണമടയുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

നോര്‍വേയില്‍ താമസിക്കുന്ന യാസ്മിന്‍ തന്റെ സഹോദരന്‍ വഴിയാണ് ലണ്ടനില്‍ അക്കൗണ്ടന്റായ ഖുറേഷിയെ പരിചയപ്പെടുന്നത്. വിവാഹിതനായ ഖുറേഷി തന്റെ ഭാര്യ അറിയാതെ യാസ്മിനുമായി രഹസ്യബന്ധം തുടരുകയായിരുന്നു. യാസ്മിന് മുന്‍ബന്ധത്തിലുണ്ടായതാണ് കുഞ്ഞ്. ഹൂനൈന എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് പതിനഞ്ച് മാസം പ്രായമുളളപ്പോള്‍ മുതല്‍ ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡനങ്ങള്‍ക്ക് വിധേയമാക്കുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഏഴ് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നു. സ്‌കൈപ്പിലും മ്റ്റും ഇരുവരും ചാറ്റ് ചെയ്തതിന്റെ രേഖഖള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഖുറേഷി സ്‌കൈപ്പ് വഴി കണ്ട് ആസ്വദിക്കുമായിരുന്നുവെന്നും യാസ്മിന്‍ മൊഴി നല്‍കി. കുഞ്ഞിന്റെ കവിളില്‍ അടിക്കുകയും കൈയ്യില്‍ പിടിച്ച് തൂക്കി എടുക്കുകയും ചെയ്യുമായിരുന്നു. തണുത്ത വെളളത്തില്‍ ഷവറിന് കീഴില്‍ പിടിച്ച് നിര്‍ത്തുകയും കരയുമ്പോള്‍ വായില്‍ ടേപ്പ് ഒട്ടിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അരോപിച്ചു.

നോര്‍വീജിയന്‍ നിയമം അനുസരിച്ച് കുട്ടികളെ ഉപദ്രവിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഹുനൈന അബദ്ധത്തില്‍ വെളളത്തില്‍ വീണതാണന്നാണ് ആദ്യം യാസ്മിന്‍ പോലീസിനോട് പറഞ്ഞിരുന്നുത്. കുട്ടിയെ ശരിയായി നോക്കാത്തതിന് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ യാസ്മിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന ലണ്ടനില്‍ അക്കൗണ്ടന്റായ ഖുറേഷിയെ നോര്‍വേ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ബ്രട്ടീഷ് പോലീസ് ജൂണ്‍ ഏഴിന് അറസ്റ്റ് ചെയ്തു. ഖുറേഷി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒക്ടോബറിലാകും ഖുറേഷിയെ വിചാരണക്ക് വിധേയനാക്കുക. നിലവില്‍ റിമാന്‍ഡിലാണ് ഖുറേഷി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.